ന്യൂഡൽഹി: ബംഗാൾ ഉൽക്കടലിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി രൂപംകൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ'(Nivar) ചുഴലിക്കാറ്റായി മാറാൻ സാധ്യത. തമിഴ്നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. മണിക്കൂറിൽ 100 കിലോ മീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യത. മത്സ്യബന്ധത്തിനു വിലക്കേർപ്പെടുത്തി.
Read Also: നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ പുനഃരാരംഭിക്കുന്നു
നിലവിൽ പുതുചേരിക്ക് 700 കിലോമീറ്ററും ചെന്നൈക്ക് 740 കിലോമീറ്റർ അകലെയുള്ള തീവ്ര ന്യൂനമർദം ബുധനാഴ്ച ഉച്ചയോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇത് കേരളത്തിന് ഭീഷണിയാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട സാധാരണ മഴ ലഭിച്ചേക്കും.
അതേസമയം, നേരത്തെ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ‘ഗതി’ ദുർബലമായി. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വടക്ക് കിഴക്കൻ സോമാലിയയിൽ കരയിൽ പ്രവേശിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വടക്ക് കിഴക്കൻ സോമാലിയൻ കരയിൽ പ്രവേശിച്ച ‘ഗതി’ ചുഴലിക്കാറ്റ് വരുംമണിക്കൂറുകളിൽ കൂടുതൽ ദുർബലമാകും.