തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. കംപ്യൂട്ടർ പ്രവർത്തനരഹിതമാക്കി ‘മോചനദ്രവ്യം’ ആവശ്യപ്പെടുന്ന റാൻസംവെയർ ആക്രമണം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലാ മർക്കന്റയിൻ സഹകരണ ബാങ്കിലെ സെർവറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം.

23ന് വൈകിട്ടായിരുന്നു ആക്രമണം. കംപ്യൂട്ടർ പെട്ടെന്ന് പ്രവർത്തനരഹിതമാവുകയും മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം മാത്രം സ്‌ക്രീനില്‍ തെളിയുകയുമായിരുന്നു. കംപ്യൂട്ടറിലെ ഫയലുകൾ ‘എൻക്രിപ്റ്റ്’ ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു കിട്ടണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമാണ് വന്നത്.

വിർച്വൽ കറൻസിസായ ബിറ്റ് കോയിന്‍ വഴി പണം നൽകണമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഒരു ഇ-മെയിലിലേക്ക് മറുപടി അയയ്ക്കാനും ഒപ്പം നിർദേശമുണ്ടായിരുന്നു. ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

വാനാക്രി ആക്രമണസമയത്ത് കംപ്യൂട്ടറുകളിൽ തെളിഞ്ഞ സന്ദേശത്തിനു സമാനമായിരുന്നു ഇപ്പോഴുണ്ടായതും. വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ