scorecardresearch
Latest News

പാർവ്വതിക്കെതിരായ സൈബർ ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ

കൊ​ല്ലം സ്വ​ദേ​ശി റോ​ജ​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പാർവ്വതിക്കെതിരായ സൈബർ ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ

കൊ​ച്ചി: ന​ടി പാ​ർവ്വ​തിയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഒരാൾകൂടി അറസ്റ്റിൽ. കൊ​ല്ലം സ്വ​ദേ​ശി റോ​ജ​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​റ​ണാ​കു​ളം സൗ​ത്ത് സി​ഐ സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ല്ല​ത്തെ​ത്തി റോ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ർവ്വ​തി​യെ ബ​ലാ​ൽസംഗം ചെ​യ്യു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി ഇ​യാ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി പാർവ്വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് ന​ട​പ​ടി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​ണ് റോ​ജ​ൻ. ഇ​യാ​ളെ പി​ന്നീ​ട് കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

പാർവ്വതിക്കെതിരായ സൈബർ ആക്രമണത്തിൽ നേരത്തെ തൃശ്ശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cyber attack agianst parvathy one more person arrested