തിരുവനന്തപുരം: ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ സ​ന്ദേ​ശം ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ശാ​ന്തി​ഗി​രി തി​ട്ട​യ​ത്തു​കോ​ണം വീ​ട്ടി​ല്‍ പു​ര​യി​ടം ഷി​ബു​വി​നെ ആ​ണ് പോ​ത്ത​ന്‍​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മക്കൾക്കൊപ്പം ഇരിക്കുന്ന ഭാഗ്യലക്ഷ്​മിയുടെ ചിത്രത്തിന്​ കീഴിൽ അപകീർത്തികരമായി കമന്റിട്ടതായും സ്​​ക്രീൻ ഷോ​ട്ടെടുത്ത്​ പലർക്കും സന്ദേശങ്ങളായി അയക്കുകയായിരുന്നെന്നും പൊലീസ്​ പറഞ്ഞു. ഭാഗ്യലക്ഷ്​മി ​ഐജി മനോജ്​ എബ്രഹാമിനായിരുന്നു പരാതി നൽകിയത്. പരാതി സൈബർ സെല്ലിന്​ കൈമാറുകയും തുടർന്ന്​ പോത്തൻകോട്​ പൊലീസ്​ ഷിബുവിനെ പിടികൂടുകയായിരുന്നു.

പിടിയിലായ യുവാവിനെ സ്​റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. തുടർന്ന്​ പുറത്തിറങ്ങിയ യുവാവ്​ പൊലീസുകാരുമായി സംസാരിച്ചുനിൽക്കുന്ന ഭാഗ്യലക്ഷ്​മിയുടെ ചിത്രമെടുത്ത്​ ‘സിഐക്ക്​ നന്ദി പ്രകാശിപ്പിക്കുക’യാണെന്ന കുറിപ്പോടെ വീണ്ടും പോസ്​റ്റ്​ ചെയ്​തു. ഇക്കാര്യത്തിൽ ഡിജിപി ലോക്​നാഥ്​ ​ബെഹ്​റക്ക്​ ഭാഗ്യലക്ഷ്​മി വീണ്ടും പരാതി നൽകി​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.