സ്വർണക്കടത്ത്: സജേഷ് കസ്റ്റംസിന് മുന്നിൽ ഹാജരായി, സൂഫിയാൻ പൊലീസിൽ കീഴടങ്ങി

അര്‍ജുന്‍ ഉപയോഗിച്ചിരുന്ന കാര്‍ സജേഷിന്റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Gold Smuggling Case

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി സജേഷ് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നത്. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന കാര്‍ സജേഷിന്റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുനെയും ഷഫീഖിനേയും ഒപ്പമിരുത്തി സജേഷിനേയും ചോദ്യം ചെയ്തേക്കും. സ്വര്‍ണക്കടത്തുമായുള്ള സജേഷിന്റെ പങ്കിനേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും കസ്റ്റംസ് തേടും. ഡിവൈഎഫ്ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറിയായിരുന്ന ഇയാളെ ഏതാനും ദിവസം മുൻപ് സിപിഎം പുറത്താക്കിയിരുന്നു.

കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അര്‍ജുന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം പ്രത്യേക സാമ്പത്തിക കോടതിയെ അറിയിച്ചത്.

സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുനാണെന്നും ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ബോധിപ്പിച്ചു. അര്‍ജുനെ ജൂലൈ ആറ് വരെയും, ഷഫീഖിനെ ജൂലൈ അഞ്ച് വരെയുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Also Read: സ്വര്‍ണക്കടത്തിന് അന്തര്‍ സംസ്ഥാന ബന്ധം; ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നും കസ്റ്റംസ്

അതിനിടെ, സ്വര്‍ണക്കടത്ത് ആസൂത്രണക്കേസിലെ പ്രധാനപ്രതി കോഴിക്കോട് താമരശേരി സ്വദേശി സൂഫിയാന്‍ (31) പൊലീസിനു മുൻപാകെ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലാണ് സൂഫിയാൻ കീഴടങ്ങിയത്. കേസിൽ രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസിൽ സൂഫിയാൻ മുൻപ് പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആര്‍ഐയും ബംഗളുരു റവന്യൂ ഇന്റലിന്‍ജന്‍സും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിയിരുന്നു. ബെംഗളുരുവിലും തിരുവനന്തപുരത്തുമായി ജയിലിൽ കിടന്നിട്ടുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Customs to interrogate dyfi former leader in gold smuggling case

Next Story
ടിപിയുടെ നമ്പർ ഇനിയും വിളി കേൾക്കും; ഔദ്യോഗിക ഫോൺ ആക്കി കെ.കെ.രമKK Rema
The moderation of comments is automated and not cleared manually by malayalam.indianexpress.com