scorecardresearch
Latest News

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

മ​ല​പ്പു​റം സ്വ​ദേ​ശിനി​യാ​യ യാ​ത്ര​ക്കാ​രി​യി​ൽ ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. ദോ​ഹ​യി​ൽ​നി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​രി​യി​ൽ​നി​ന്നും ഒ​ന്നേ ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. മ​ല​പ്പു​റം സ്വ​ദേ​ശിനി​യാ​യ യാ​ത്ര​ക്കാ​രി​യി​ൽ ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇവര്‍ക്കൊപ്പം ഇവരുടെ കുട്ടിയും ഉണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Customs seized gold from a woman passenger in nedumbassery airport