Latest News

കരിപ്പൂർ സ്വർണക്കടത്ത്: ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന, ഹാജരാവാൻ നോട്ടിസ്

കേസിൽ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്

tp case, Karipur gold smuggling case, കരിപ്പൂർ സ്വർണക്കടത്ത് കേസ്, arjun ayanki, അർജുൻ ആ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പട്ട മുഹമ്മദ് ഷാഫിക്ക്, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ്. കേസിലെ പ്രതി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയതിനു പിന്നാലെയാണ് നോട്ടിസ് നൽകിയത്.

ഈ മാസം ഏഴിന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഷാഫിക്ക് നോട്ടിസ് നൽകിയത്. ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കസ്റ്റംസിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചനയുണ്ട്. പിന്നീട് കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നതിനാൽ മടങ്ങിപ്പോവുകയായിരുന്നു. കൊടി സുനിക്ക് കസ്റ്റംസ് സംഘം വിയ്യൂർ ജയിലിലെത്തി സമൻസ് നൽകുമെന്നാണ് വിവരം.

കള്ളക്കടത്ത് സ്വർണം തട്ടാൻ തങ്ങളെ സഹായിച്ചത് ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികളാണെന്ന് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ കരിപ്പൂർ കേസിൽ തനിക്ക് യാതൊരു വിധ പങ്കുമില്ലെന്ന് അർജുൻ ആവർത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് അർജുന്റെ ഭാര്യ അമലയ്ക്കും കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാവാനാണ് നിർദേശം.

കരിപ്പൂർ കേസിൽ പങ്ക് നിഷേധിച്ച അർജുൻ, മുൻപ് നടത്തിയ സ്വർണക്കടത്തുകളിൽ ടിപി കേസ് പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി കസ്റ്റംസിനോട് സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. കടത്തു സ്വർണം തട്ടാൻ സഹായിച്ചതിന് പകരമായി ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം നൽകിയിരുന്നതായും അർജുൻ കസ്റ്റംസിന് നൽകിയ മൊഴിയിലുണ്ട്. ഒളിവിൽ പോകാനും പ്രതികളുടെ സഹായം ലഭിച്ചെന്നും മൊഴിയിലുണ്ട്. അർജുനുമായി കസ്റ്റംസ് കണ്ണൂരിൽ തെളിവെടുപ്പ് നടത്തുകയാണ്.

Read Also: അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം

ഷാഫിയുടെ വീട്ടിലും കൊടി സുനിയുടെ കണ്ണൂർ ചൊക്ലിയിലെ വീട്ടിലുമാണ് കസ്റ്റംസ് തിരിച്ചിൽ നടത്തിയത്. ഇന്ന് രാവിലെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അർജുന്റെ ഫോൺ വീണ്ടെടുക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. കേസിൽ പരാമർശിക്കപ്പെട്ട കാർ ഒളിപ്പിച്ച സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് അർജുൻ ആദ്യം മൊഴിനൽകിയത്. പിന്നീട്, വളപട്ടണം പുഴയിലെറിഞ്ഞതായി പറഞ്ഞു. കാർ ഒളിപ്പിച്ചിരുന്ന ഉരു നിർമാണ ശാലയ്ക്കു സമീപത്തെ സ്ഥലത്ത് അർജുനുമായി കസ്റ്റംസ് സംഘം ഇന്ന് തെളിവെടുപ്പിന് എത്തിയിരുന്നു. എന്നാൽ, സമീപത്തുള്ള പുഴയിൽ കസ്റ്റംസ് തിരച്ചിൽ നടത്തിയില്ല. മൊഴി വിശ്വാസ്യമാണോയെന്ന് ഉറപ്പില്ലാത്തതിനാലാണിത്.

അർജുന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഫോണിലെ വാട്സാപ്പ് സന്ദേശങ്ങൾ ഉൾപ്പെടയുള്ള വിവരങ്ങൾ ശാസ്ത്രീയമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. മൊബൈൽ നെറ്റ്വർക്ക് ദാതാക്കളിൽനിന്ന് വിവരങ്ങൾ തേടാനാണു ശ്രമം.

അതിനിടെ, സ്വർണ കടത്ത് കേസിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണ കടത്തു കേസും അതിനോടൊപ്പമുള്ള മറ്റു കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിക്കും. കേസിൽ സ്വർണം നഷ്ടമായവരോ ആക്രമിക്കപ്പെട്ടവരോ പരാതിയുമായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് സ്വമേധയാ കേസ് എടുത്തത്.

Read Also: കൊടകര കുഴൽപ്പണക്കേസ്; സുരേന്ദ്രനെ ചോദ്യം ചെയ്യും; ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ്

മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്ത സ്വർണ കടത്തു കേസുകളും ക്രൈംബ്രാഞ്ച് ഇതിനോടൊപ്പം വീണ്ടും പരിശോധിക്കും. ഡിഐജി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ മലപ്പുറം ക്രൈം എസ്‌പി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Customs reportedly raid on house of tp case accused kodi suni and shafi related to gold smuggling case

Next Story
രേഷ്മയുടെ ഫെയ്സ്ബുക്ക് ‘കാമുകൻ’ ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്reshma, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com