Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്: നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ മിന്നൽ റെയ്ഡ്

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നാല് പേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി 11.40-ഓടെയാണ് സംഘം പരിശോധന തുടങ്ങിയത്. റെയ്ഡിന്റെ വിവരം പുറത്തുവരാതിരിക്കാൻ അതീവ രഹസ്യമായിട്ടായിരുന്നു നീക്കം.

ഏജന്‍സികള്‍ മുന്‍കൂറായി തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ മറ്റ് ഹോട്ടലുകളില്‍ കൂടി പരിശോധന നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ നാല് ഹോട്ടലുകളിലും ഫോർട്ട്‌കൊച്ചിയിലെ ഒരു ഹോട്ടലിലുമായി നടന്ന റെയ്ഡ് രാത്രി വൈകിയും തുടർന്ന്, പുലർച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്.

കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  മിന്നൽ റെയ്ഡ്.  പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചുള്ള റേവ് പാർട്ടികൾ നടക്കുന്നുവെന്ന രഹസ്യവിവരം ഉണ്ടായിരുന്നു. വാരാന്ത്യത്തിൽ പുലർച്ചെവരെ നീളുന്ന ലഹരി പാർട്ടികളെക്കുറിച്ചാണ് വിവരം ലഭിച്ചിരുന്നത്.

അഞ്ച് ഹോട്ടലുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. പരിശോധനയുടെ വിശദവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടിയതായി ട്വെന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Customs raid in kochi luxury hotels

Next Story
പാലക്കാട്‌ ക്ഷേത്രപരിസരത്തെ സിനിമാ ഷൂട്ടിംഗ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express