കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മർദനം. അത്തോളിയിൽ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മർദനത്തിന് ഇരയാക്കിയതായി പരാതി. ബാലുശേരി സ്വദേശി അനൂപിനാണ് പൊലീസുകാരുടെ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീട്ടിൽനിന്നും വലിച്ചിറക്കിയാണ് പൊലീസ് കൊണ്ടുപോയത്. ജീപ്പിൽവച്ച് മർദിച്ചു. ലോക്കപ്പിലെത്തിച്ചശേഷം നഗ്നനാക്കി നിർത്തി ക്രൂരമായി മർദിച്ചു. അത്തോളി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മർദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അനൂപ് പറഞ്ഞു. ജാമ്യത്തിൽ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനുമുന്നിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കല്യാണ വീട്ടിൽ മദ്യപിച്ചെത്തിയ പൊലീസുകാർ അവിടെയുളളവരെ അസഭ്യം പറഞ്ഞിരുന്നു. ഇത് ഒരു സംഘം യുവാക്കൾ ചോദ്യം ചെയ്തു. ഈ വൈരാഗ്യമാണ് അനൂപ് അടക്കമുളള യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ആരോപണം. അനൂപിനെ 10 മണിക്കൂറോളം ലോക്കപ്പില്‍ സൂക്ഷിച്ചതായും ജാമ്യം നല്‍കാന്‍ തയ്യാറായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.