കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി. പൊ​ലീ​സി​നെ​തി​രാ​യ കേ​സ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇ​ത്ത​രം കേ​സു​ക​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്നും കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ ചോദ്യം.

കേസ് സിബിഐയ്ക്ക് വിടുന്നതിൽ സർക്കാരിനോടും സിബിഐയോടും നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും നാ​ലു പേ​രെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ശ്രീജിത്തിന്റെ മരണത്തിൽ കൂടുതൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവരേയും കേസിൽ പ്രതികളാക്കുമെന്നും എജി പറഞ്ഞു. പൊലീസിന്റെ പക്കലുള്ള ശ്രീജിത്തിന്റെ മൊബൈൽ ഫോൺ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി അഖില ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ