വടയമ്പാടിയിൽ ഉയർന്ന പ്രക്ഷോഭം കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടെ നിൽക്കുകയായിരുന്നു ഈ പ്രക്ഷോഭം അടിച്ചമർത്താൻ അവിടെ നടക്കുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാഭിമാന കൺവെൻഷന് നേരെ നടന്ന പൊലീസും സംഘപരിവാറും ചേർന്ന് നടത്തിയ അക്രമത്തിനെതിരയാണ് കേരളത്തിലെ സാംസ്കാരിക, സാമൂഹിക രംഗത്തുളളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബി ആർ പി ഭാസ്കർ കെ വേണു, ഗീതാനന്ദൻ, സാറാജോസഫ്, എം ആർ രേണുകുമാർ, രേഖാരാജ് , ബി രാജീവൻ, സക്കറിയ , പി എ പൗരൻ, സണ്ണി എം കപിക്കാട് തുടങ്ങി സമൂഹത്തിന്രെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽപെട്ട നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
“വടയമ്പാടിയിൽ ജാതിമതിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദലിത് ആത്മാഭിമാന കൺവൻഷനിൽ പങ്കെടുക്കാനെത്തിയ സാമൂഹ്യപ്രവർത്തകരെയും സമര പ്രവർത്തകരേയും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരേയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു . സമാധാനപരമായി കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ ഉൾപ്പെടെ വലിച്ചിഴയ്ക്കുകയായിരിന്നു പൊലീസ്. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ആർ എസ് എസ്സിന്റെ ബോധപൂർവ്വമായ ശ്രമമാണ് കണ്ടത്. കൺവൻഷൻ തടയാനെത്തിയ ഈ ആർ എസ് എസ് പ്രവർത്തകരെ നീക്കുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ അല്ല പൊലീസ് തയ്യാറായത്. ജനാധിപത്യപരമായി സംഘടിക്കാനും അഭിപ്രായം പറയാനും ഉള്ള ജനങ്ങളുടെ നേരെയാണ് പൊലീസ് ആർ എസ് എസ് അതിക്രമം ഉണ്ടായത്. ഇത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ ആളുകളേയും ഉടൻ വിട്ടയയ്ക്കാനും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാനും സർക്കാർ തയ്യാറകണം. സമര സഹായസമിതി കൺവീനർ ജോയ് പാവേലിനെ വിട്ടയയ്ക്കാനും സർക്കാർ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.
ബി ആർ പി ഭാസ്കർ, കെ വേണു, എം ഗീതാനന്ദൻ, രേഖാ രാജ്,ബി രാജീവൻ, സക്കറിയ , പി എ പൗരൻ, സാറാജോസഫ്, സണ്ണി എം കപിക്കാട്, അജയകുമാർ,അൻവർ അലി .കെ പി ശശി,ടി ടി ശ്രീകുമാര്‍, ഗോമതി പൊമ്പിളൈ ഒരുമൈ,സിവിക് ചന്ദ്രന്‍,ബി അജിത്കുമാര്‍, വിളയോടി വേണുഗോപാല്‍, സി ആര്‍ നീലകണ്ഠന്‍, സി എസ് രാജേഷ്, എം ആര്‍ രേണുകുമാര്‍, സതി അങ്കമാലി, ജോണ്‍ പെരുവന്താനം, പുരുഷന്‍ ഏലൂര്‍,ടി കെ വാസു, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍, സോണിയ ജോർജ്, രൂപേഷ് കുമാര്‍, എലിസബത്ത് ഫിലിപ്പ്, ഐ ഗോപിനാഥ്, സഞ്ജു സുരേന്ദ്രന്‍, പി ബാബുരാജ് ,ഫൈസല്‍ ഫൈസു ,ജയഘോഷ് എം ബി, ലാലി പി എം ,കെ ശിവരാമന്‍ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിട്ടുളളത്.