ചേർത്തല: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി യദുകൃഷ്‌ണൻ (21) ആണ് പിടിയിലായത്. ഇയാൾ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ് വിവരം.

പച്ചക്കറി തെെ ആണെന്നു പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യദു വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയത്. അമ്മ ചോദിക്കുമ്പോഴെല്ലാം പച്ചക്കറി തെെ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. കഞ്ചാവ് ഉപയോഗിച്ച ശേഷം കുരു കവറിൽ മണ്ണിട്ടു കിളിർപ്പിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് തന്നെയാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്.

Read Also:ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങളില്‍ മാറ്റംവരുത്താന്‍ സ്വാതന്ത്ര്യം വേണം: മോദിയോട് പിണറായി

ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന.

രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തായി കഞ്ചാവ് വേട്ട നടന്നിരുന്നു. മദ്യലഭ്യത കുറഞ്ഞതോടെയാണ് പലയിടത്തും കഞ്ചാവ് സുലഭമായി തുടങ്ങിയത്. വീടുകളിൽ നിന്ന് കഞ്ചാവ് പിടിക്കുന്നത് വർധിച്ചു.

Read Also: വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; ജമന്തിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു

സമാന രീതിയിൽ ആലപ്പുഴയിലും ഒരു യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്‌തത്. ജമന്തി ചെടിയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് കഞ്ചാവ് ചെടി വളർത്തിയത്. വീട്ടിലെ പൂച്ചെടികൾക്കിടയിലാണ് കഞ്ചാവ് ചെടി നട്ടത്. എന്ത് ചെടിയാണെന്ന് പ്രായമായ അമ്മ ചോദിച്ചപ്പോൾ ജമന്തിയാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു മകൻ. പൊലീസ് പിടികൂടിയ ശേഷം അത് കഞ്ചാവ് ചെടിയാണെന്ന് യുവാവ് തന്നെ കുറ്റസമ്മതം നടത്തുകയായിരുന്നു.

Read Also: മഞ്ജു പിള്ളയ്ക്ക് സർപ്രൈസ് ഒരുക്കി വീണ നായർ

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയതും ഇയാളെ അറസ്റ്റ് ചെയ്‌തതും. ചെടി രണ്ടടി ഉയരം വന്നിരുന്നു. വീട്ടിൽ ചെടി നട്ടിട്ട് ദിവസം കുറച്ചായി. അരൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് ചെടി ലഭിച്ചതെന്ന് പ്രതി വിവരം നല്‍കി. കൂടുതല്‍ അന്വേഷണം നടക്കും. ആന്റി നാർകോട്ടിക് സ്‌ക്വാഡും അരൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്‌തപ്പോഴാണ് പൂച്ചെടികൾക്കിടയിൽ നിൽക്കുന്നത് കഞ്ചാവ് ചെടിയാണെന്ന് അമ്മ അറിയുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.