scorecardresearch

ആരും നിയമത്തിനതീതരല്ല; ആവശ്യമെങ്കില്‍ ഫ്രാങ്കോ മുളക്കയ്ക്കലിനെ അറസ്റ്റ് ചെയ്യണം: ബിഷപ്പ് തോമസ് കെ.ഉമ്മന്‍

ബിഷപ്പിന്റെ അറസ്റ്റ് വൈകരുതായിരുന്നുവെന്ന് സിഎസ്‌ഐ സഭയുടെ ബിഷപ്പ് തോമസ് കെ.ഉമ്മന്‍

ബിഷപ്പിന്റെ അറസ്റ്റ് വൈകരുതായിരുന്നുവെന്ന് സിഎസ്‌ഐ സഭയുടെ ബിഷപ്പ് തോമസ് കെ.ഉമ്മന്‍

author-image
WebDesk
New Update
thomas k oommen

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിഎസ്‌ഐ സഭ. ബിഷപ്പിന്റെ അറസ്റ്റ് വൈകരുതായിരുന്നുവെന്ന് സിഎസ്‌ഐ സഭയുടെ ബിഷപ്പ് തോമസ് കെ.ഉമ്മന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരും നിയമത്തിന് അതീതരല്ലെന്നും ആവശ്യമെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

അതേസമയം, ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ചുമതലകള്‍ കൈമാറി. ഫാ. മാത്യു കോക്കണ്ടത്തിനാണ് ചുമതല കൈമാറിയത്. ഫാ. ജസഫ് തേക്കുംകാട്ടില്‍, ഫാ.സുബിന്‍ തെക്കേടത്ത്, ഫാ.ബിബിന്‍ ഓട്ടക്കുന്നേല്‍ എന്നിവര്‍ക്കും വിവിധ ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

എല്ലാം ദൈവത്തിന് കൈമാറുന്നുവെന്ന് ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ഇവയെ നേരിടാനാണ് തീരുമാനമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ പറയുന്നു.

അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് അദ്ദേഹം ചുമതലകള്‍ കൈമാറിയതെന്നാണ് വിവരം. 19 ന് രാവിലെ 10 ന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകണമെന്നാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നോട്ടീസ്. അതേസമയം, ബിഷപ്പിനെ എവിടെ വച്ചാണ് ചോദ്യം ചെയ്യുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചോദ്യം ചെയ്യലിനായി ചോദ്യാവലി തയ്യാറാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Advertisment
Catholic Church Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: