വളർത്തുനായയെ കെട്ടിവലിച്ച സംഭവം: ഉടമ അറസ്റ്റിൽ

ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് എന്നാണ് പറയുന്നത്

Malappuram Dog, മലപ്പുറത്ത് നായയോട് ക്രൂരത, Dog dragged, നായയെ വലിച്ചിഴച്ചു, Dog cruelty, നായയോട് ക്രൂരത,Cruelty against dog in Kerala, Malayalam news, മലയാളം വാര്‍ത്തകള്‍, latest malayalam news, ie malayalam, ഐഇ മലയാളം

മലപ്പുറം: വളർത്തു നായയെ റോഡിലൂടെ കെട്ടിവലിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് എന്നാണ് പറയുന്നത്. നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും ആദ്യമൊന്നും ഇവര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ല. കൂടുതല്‍ പേര്‍ എത്തിയതോടെ ഇരുവരും വണ്ടി നിര്‍ത്തിയതിന് ശേഷം നായയെ മോചിപ്പിക്കുകയായിരുന്നു.

ഉമര്‍ എടക്കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് സംഭവം പുറത്തെത്തിയത്. ഉമറാണ് ആദ്യം വണ്ടി പിന്തുടര്‍ന്ന്. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വിഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ വണ്ടി കൂടുതല്‍ സ്പീഡില്‍ ഓടിക്കുകയാണ് അവര്‍ ചെയ്തത്. അവശനായ നായ ഓടാന്‍ കഴിയാതെ റോഡിലൂടെ ഇഴയുന്നതും വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്. നായയുടെ കാലിന് പരുക്കുള്ളതായും ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ ഡിസംബറില്‍ സമാനമായ സംഭവം കൊച്ചി നെടുമ്പാശേരി അത്താണിക്ക് സമീപം നടന്നിരുന്നു. ടാക്സി ഡ്രൈവര്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. അന്ന് തന്നെ പൊലീസ് കാര്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു.

സമൂഹമാധ്യമത്തിലൂടെ യുവാവ് പങ്കുവെച്ച വിഡിയോ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്. നായ തളര്‍ന്ന് പോയിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താന്‍ തയാറായിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cruelty to pet dog accused arrested

Next Story
കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക്ഡൗൺlockdown,semi lock down,covid,covid 19,കൊവിഡ്,സെമി ലോക്ക് ഡൌണ്,കൊവിഡ് 19,കൊവിഡ് വാക്സിനേഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com