Latest News

സിനിമാരംഗത്തെ അധോലോകം കീഴടക്കാൻ അനുവദിക്കില്ല: പിണറായി വിജയൻ

ചിലരെ സാങ്കൽപ്പിക പ്രതികളാക്കാൻ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇതിനു പിന്നാലെ പോകാൻ പൊലീസ് തയാറല്ല.

കണ്ണൂർ: ക്രിമിനൽ സ്വഭാവമുള്ളവർ സിനിമാ മേഖലയിൽ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ രംഗത്തുളളവർ അധോലോകത്തെ വെല്ലുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. സിനിമയ്ക്കായി ആളുകളെ എടുക്കുന്പോൾ സൂക്ഷ്മത വേണം. ക്രിമിനലുകളെ തുരത്താൻ സിനിമാക്കാർക്കൊപ്പം സർക്കാരുമുണ്ട്. സിനിമാരംഗത്തെ അധോലോകം കീഴടക്കാൻ അനുവദിക്കില്ല. കേരളത്തിലെ സിനിമാ ലോകത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില മിക്ക പ്രതികളും അറസ്റ്റിലായി. ചിലരെ സാങ്കൽപ്പിക പ്രതികളാക്കാൻ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇതിനു പിന്നാലെ പോകാൻ പൊലീസ് തയാറല്ല. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസന്വേഷണം മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റ് ചെയ്ത പൊലീസിനെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. പൊലീസിന്റേത് അഭിനന്ദനാർഹമായ നടപടിയാണെന്നും കേസന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Criminals are increasing in malayalam film industry pinarayi vijayan

Next Story
കർണാടക വനത്തിലെ തീ അണയാതെ കത്തുന്നു. വയനാട്ടിൽ അതീവ ജാഗ്രത
The moderation of comments is automated and not cleared manually by malayalam.indianexpress.com