scorecardresearch
Latest News

കുപ്രസിദ്ധ കുറ്റവാളി അനീഷിനെ വെട്ടിക്കൊന്നു; ജയിലിൽ നിന്ന് പുറത്തിറങ്ങിയത് അടുത്തിടെ

ആക്രമിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല എന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു

കുപ്രസിദ്ധ കുറ്റവാളി അനീഷിനെ വെട്ടിക്കൊന്നു; ജയിലിൽ നിന്ന് പുറത്തിറങ്ങിയത് അടുത്തിടെ

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നേമം നരുവാമൂടിന് സമീപമുള്ള ഹോളോബ്രിക്സ് കമ്പനിക്കുള്ളില്‍ ഇന്ന് രാവിലെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവ സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തിയതിന് ശേഷമാണ് കൊല്ലപ്പെട്ടത് അനീഷാണെന്ന കാര്യം വ്യക്തമായത്. ആക്രമിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല എന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിക്കും.

നിരവധി കേസുകളില്‍ പ്രതിയായ അനീഷ് കരുതല്‍ തടങ്കലിലായിരുന്നു. ജയിലിലേക്ക് മാറ്റും മുന്‍പ് കോവിഡ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയവെ അനീഷ് രക്ഷപെട്ടു.

പിന്നീട് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനു ശേഷം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് അനീഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

Also Read: നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമെന്നു മന്ത്രി എംവി ഗോവിന്ദൻ; കേരള പൊലീസ് ബിഹാറിലേക്ക്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Criminal aneesh found dead in thiruvananthapuram