scorecardresearch
Latest News

അരക്ഷിത കേരളം; സ്ത്രീകൾക്ക് നേരെയുളള അക്രമം വർഷം തോറും വർധിക്കുന്നുവെന്ന് കണക്കുകൾ

കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങളിൽ വൻ വർധനയാണ് ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്

അരക്ഷിത കേരളം; സ്ത്രീകൾക്ക് നേരെയുളള അക്രമം വർഷം തോറും വർധിക്കുന്നുവെന്ന് കണക്കുകൾ

കേരളത്തിൽ സ്ത്രീ സുരക്ഷാ പ്രഖ്യാപനങ്ങളേക്കാൾ കൂടുതൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളാണെന്ന് കണക്കുകൾ. സ്ത്രീകൾക്കായുളള പദ്ധതികൾ പ്രഖ്യാപിക്കുകയും സ്ത്രീസുരക്ഷയായി പൊലീസിങ്ങും ടാക്സിയും ഒക്കെ ഏർപ്പെടുത്തുകയും ചെയ്യുമ്പോഴും സ്ത്രീകൾക്കെതിരായ ആക്രമണത്തിന് കുറവൊന്നുമുണ്ടാകുന്നില്ല. ആക്രമണത്തിനിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. ഔദ്യോഗികമായ കണക്കുകൾ  ഞെട്ടിക്കുന്ന വർധനവാണ് കാണിക്കുന്നത്.

കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം നാൾക്കുനാൾ വർധിച്ചു വരുന്നതായി ഔദ്യോഗിക റിപ്പോർട്ട്. കേരളാ പൊലീസിന്റെ കണക്കു പ്രകാരം 2017 സെപ്റ്റംബർ വരെ 1475 ബലാൽസംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ൽ ജനുവരി മുതൽ ഡിസംബർ വരെ 1656 ബലാൽസംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ബലാൽസംഗങ്ങളുടെ എണ്ണം 16 ,755 ആണ്. ഇതിൽ 11 ,325 കേസുകളിൽ ഇരയായിട്ടുള്ളത് സ്ത്രീകളാണെങ്കിൽ 5,430 കേസുകളിൽ കുട്ടികളായിരുന്നു ഇരയാക്കപ്പെട്ടത്. ഓരോ വർഷത്തെയും കണക്കുകൾ പ്രകാരം വർഷം തോറും കുറ്റകൃത്യം വർധിച്ചുവരുന്നു.

ബലാൽസംഗത്തിന്റെ കാര്യത്തിൽ 2007 ൽ 500 ആയിരുന്നത് 2008 ൽ 548, 2009 ൽ 554, 2010 ൽ 617, 2011 ൽ 1132, 2012 ൽ 1019, 2013 ൽ 1221, 2014 ൽ 1347, 2015 ൽ 1256, 2016 ൽ 1656, 2017 ൽ ആദ്യ ഒമ്പത് മാസത്തെ കണക്ക് പുറത്തു വരുമ്പോൾ 1475 എന്നിങ്ങനെയാണ് കുറ്റകൃത്യത്തിലെ വർധനവ് രേഖപ്പെടുത്തിയിട്ടുളളത്.

കേരള പൊലീസിന്റെ വെബ്‌സൈറ്റിൽ പുതുതായി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് നേരെ നടന്ന മൊത്തം കുറ്റകൃത്യങ്ങളുടെഎണ്ണം 1,32,365 ആണ്.

ഈ വർഷം സ്ത്രീകൾക്കെതിരെ വിവിധ വിഭാഗങ്ങളിലായി നടന്ന മൊത്തം 11,001 കുറ്റകൃത്യങ്ങളിൽ 3407 എണ്ണം മാനഭംഗക്കേസുകളാണ്. തട്ടിക്കൊണ്ടുപോകൽ 147 , സ്ത്രീധന മരണങ്ങൾ ഒമ്പത്, ഭർത്താവിന്റെയും,ഭർതൃവീട്ടുകാരുടെയും ക്രൂരത2452, മറ്റുകുറ്റകൃത്യങ്ങൾ 3,222.

ഈ വർഷം ആദ്യ ഒമ്പത് മാസത്തിനുളളിൽ തിരുവനന്തപുരം റൂറലിൽ നിന്നാണ് ഏറ്റവും കൂടുതൽ ബലാൽസംഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് -157. 136 കേസുകളുമായി മലപ്പുറം രണ്ടാം സ്ഥാനത്തും, 105 കേസുകളുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് .

ഈ വർഷം ജൂലൈ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 2581 ആണ്. ഇതിൽ 825 കേസുകൾ ബലാൽസംഗ കേസുകൾ ആണ് .

കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ കുട്ടികൾക്ക് നേരെ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 16,624 ആണ് .

ത്വരിത ഗതിയിലുള്ള അന്വേഷണവും, അതിവേഗ കോടതികളിലെ വിചാരണയും, വിധിയും, താഴെത്തട്ടിൽ നിന്നും നൽകേണ്ട അവബോധവും കുറ്റകൃത്യങ്ങളുടെ വ്യാപ്തി ഒരു പരിധി വരെ കുറക്കാൻ സഹായിക്കുമെന്ന് അജിത ബീഗം ഐപിഎസ്  പിടിഐയോട് പറഞ്ഞു.

ഔദ്യോഗിക കണക്കുകളിൽ വരുന്ന ഈ വർധന കൂടുതൽ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവതികളാവുന്നു എന്നതിന്രെ സൂചനയാണ് എന്നാണ് അജിത ബീഗത്തിന്റെ അഭിപ്രായം. “കുറ്റം നടന്ന ഉടനെ തന്നെ കേസ് റജിസ്റ്റർ ചെയ്യുന്ന ഒരു സംസ്കാരം ഉയർന്നു വരണം, ” അജിത ബീഗം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Crimes against women on rise in kerala