Latest News

സംസ്ഥാനത്ത് ഒരാൾക്ക് കോംഗോ പനി ബാധിച്ചതായി സംശയം

യുഎഇയിൽനിന്നെത്തിയ ഒരാൾക്ക് കോംഗോ പനി ബാധിച്ചതായി സംശയം. മലപ്പുറം സ്വദേശിയായ ഇയാൾ തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്

തൃശ്ശൂർ: സംസ്ഥാനത്ത് കോംഗോ പനിയെന്ന് സംശയം. യുഎഇയിൽനിന്നെത്തിയ ഒരാൾക്ക് കോംഗോ പനി ബാധിച്ചതായി സംശയം. മലപ്പുറം സ്വദേശിയായ ഇയാൾ തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ രക്തസാമ്പിളുകൾ വിദഗ്‌ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും അതിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കോംഗോ പനിയാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായ ഡോ.സക്കീന ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ (സിസിഎച്ച്എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സിസിഎച്ച്എഫ് എന്നാണ് രോഗകാരണമായ വൈറസ് അറിയപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. വായുവിലൂടെ ഈ രോഗം പകരില്ല. രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Read More: ഭയമല്ല, കരുതലാണ് വേണ്ടത്; കോംഗോ പനിയെ കുറിച്ച് അറിയേണ്ടതെല്ലാം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രോഗം ബാധിച്ച 10 പേരിൽ നാലു പേർ മരണപ്പെടുന്നു. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crimean congo haemorrhagic fever in kerala doubt

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com