Latest News

ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിജിപി ഉത്തരവിറക്കി

അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

balabhaskar

കൊച്ചി: കാര്‍ അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയിലാണ് നടപടി. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി ഉത്തരവിറക്കിയത്.

അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് കാണിച്ചാണ് ബാലഭാസ്കറിന്റെ കുടുംബം രംഗത്തെത്തിയത്.

ബാലഭാസ്കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹത ആരോപിച്ചു പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബാലഭാസ്കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു കുടുംബം പ്രധാനമായും സംശയം പ്രകടിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെയും ഭാര്യയെയും ആറ്റിങ്ങല്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ബാലഭാസ്കറില്‍നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും തിരിച്ചു നല്‍കിയതായും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. ഇതോടെ സാമ്പത്തിക ഇടപാടുകളിൽ സംശയം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണു പൊലീസ്. എന്നാല്‍ അപകടസമയത്ത് ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഈ ഡോക്ടറുടെ ബന്ധുവാണ്. ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അര്‍ജുന്‍. എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നതാണു കേസ്.

അര്‍ജുനാണോ ബാലഭാസ്കറാണോ അപകടസമയത്തു വാഹനം ഓടിച്ചതെന്ന കാര്യത്തില്‍ സംശയം തുടരുന്നു. ബാലഭാസ്കറാണ് ഓടിച്ചതെന്ന് അര്‍ജുനും അര്‍ജുനാണു ഡ്രൈവ് ചെയ്തതെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തും.

Web Title: Crime branch to investigate violinist balabhaskars death

Next Story
കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ഘടകക്ഷികള്‍; ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താന്‍ രാഹുല്‍Lok Sabha election, ലോക്സഭ തിരഞ്ഞെടുപ്പ്, election in amethi, രാഹുൽ ഗാന്ധി, rahul gandhi, smriti irani, election 2019, lok sabha polls, lok sabha polls 2019, amethi development,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express