Latest News

യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേട്: ക്രൈം ബ്രാഞ്ച് കേസെടുത്തു, ജാസ്മിന്‍ ഷാ ഒന്നാം പ്രതി

മൂന്നരക്കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം

jasmin sha,ജാസ്മിന്‍ ഷാ, una, യുഎന്‍എ,case against jasmin sha, crime branch,ക്രെെം ബ്രാഞ്ച്, united nurses association, ie malayalam,

തിരുവനന്തപുരം; നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നാല് പേരാണ് പ്രതികള്‍.

സംസ്ഥാന പ്രസിഡന്റായ ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരനായ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. വഞ്ചന, വ്യാജ രേഖയുണ്ടാക്കല്‍, തുടങ്ങിയവാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. ഇന്നലെയാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഡിജിപി ഉത്തരവിടുന്നത്.

യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. മൂന്നരക്കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. നേരത്തെ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. രേഖകളുടെ ഫോറന്‍സിക് പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സി ബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crime branch registered case againsf jasmin sha and three others from una

Next Story
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍periya murder, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com