സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച്; ക്രൈം ബ്രാഞ്ചിനെതിരെ എൻഫോഴ്‌സ്‌മെന്റ്

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി സന്ദീപ് നായർ കോടതിയിൽ അറിയിച്ചിരുന്നു.

Gold Smuggling Case ,Sandeep Nair, Pinarayi Vijayan, Crime Branch, Enforcement, ക്രൈം ബ്രാഞ്ച്, എൻഫോഴ്‌സ്‌മെന്റ് , സന്ദീപ് നായർ, പിണറായി വിജയൻ, IE Malayalam,ഐഇ മലയാളം

കൊച്ചി: സ്വർണക്കടത്തിൽ മുഖ്യമന്തി പിണറായി വിജയനെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെയെടുത്ത കേസിൽ സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് എൻഫോഴ്‌സ്‌മെന്റ്. ഇ.ഡി. കേസിലെ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതി തേടും മുമ്പ് അന്വേഷണ ഏജൻസിയെ അറിയിച്ചില്ലെന്നും അപേക്ഷയുടെ കോപ്പി നൽകയില്ലെന്നും എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു. സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി നൽകിയുള്ള ഉത്തരവിനെ നാളെ വിചാരണ കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് എതിർക്കും.

അതിനിടെ, സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ ക്രൈം ബ്രാഞ്ച് ആരംഭിച്ചു. ഇ.ഡി.യെ അറിയിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ ഒഴികെ മറ്റാരെയും ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്നുമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇന്ന് രാവിലെയാണ് സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്.

Read More: ‘ചെന്നിത്തല പറയുന്നത് വിഡ്ഢിത്തം’; അദാനിയുമായി ഒരു കരാറുമില്ലെന്ന് മന്ത്രി എം.എം.മണി

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. സന്ദീപ് നായരും ഇക്കാര്യം പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി സന്ദീപ് നായർ കോടതിയിൽ അറിയിച്ചിരുന്നു.

ജില്ലാ ജഡ്‌ജിക്ക് സന്ദീപ് നായർ നൽകിയ കത്തിലാണ് ഇ.ഡി.ക്കെതിരെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായാണ് സന്ദീപ് ജഡ്‌ജിക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ‘മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയണം. ഇവരുടെ പേരുകൾ പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഇ.ഡി. ഉദ്യോഗസ്ഥൻ രാധാകൃഷ്‌ണനാണ് ഭീഷണിപ്പെടുത്തിയത്,’ സന്ദീപ് നായർ ജഡ്‌ജിക്ക് നൽകിയ കത്തിൽ പറയുന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crime branch questioning sandeep nair gold smuggling case

Next Story
‘രോഗികൾ കുറയുന്നില്ല, കോവിഡ് രണ്ടാം തരംഗം’; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com