scorecardresearch

എൻജിനീയറിങ് കോളജ്‌ വിദ്യാർഥിനിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് (20) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് (20) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
amal jyothi college student, shradha, ie malayalam

ശ്രദ്ധ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എസ്‌പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പിയുടെ സംഭവുമായി ബന്ധപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ വിദ്യാർഥികൾക്കു​നേരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

വിദ്യാർത്ഥികൾ പരാതി നൽകിയ എച്ച്ഒഡിക്കെതിരെ നിലവിൽ നടപടി ഉണ്ടാകില്ല. അന്വേഷണത്തിൽ എന്തെങ്കിലും തെളിഞ്ഞാൽ അപ്പോൾ നടപടിയെക്കുറിച്ച് തീരുമാനിക്കും. ഹോസ്റ്റൽ വാർഡനെ മാറ്റുന്ന കാര്യം മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. സഭാനേതൃത്വവുമായി സംസാരിച്ചശേഷം മാനേജ്മെന്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥിനിയുടെ ആത്മഹത്യയ്ക്കുപിന്നാലെ വിദ്യാർത്ഥികൾ കോളേജിൽ സമരം തുടങ്ങിയിരുന്നു. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. സമരം അവസാനിപ്പിക്കുന്നതിനായാണ് മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന് നടന്നത്.

Advertisment

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും സഹകരണ മന്ത്രി വി.എൻ.വാസവനുമാണ് കോളജ് മാനേജ്മെന്റുമായും വിദ്യാർഥി പ്രതിനിധികളുമായും ചർച്ച നടത്തിയത്. ചർച്ചയെ തുടർന്ന് വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കോളേജ് തിങ്കളാഴ്ച തുറക്കും.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് (20) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു.

Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: