ജെസ്‌ന എവിടെ? സ്ത്രീയേയും യുവാവിനേയും വാഹനത്തേയും തേടി ക്രൈം ബ്രാഞ്ച്

സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ച് അന്വേഷണം നടത്താനായി അന്വേഷണ സംഘം മുണ്ടക്കയത്തെത്തി.

jasna,ജസ്ന, ie malayalam, ഐഇ മലയാളം

കോട്ടയം: കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ ജെസ്‌നയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. മുണ്ടക്കയം ബസ്റ്റാന്റിന് സമീപത്തു നിന്നും ലഭിച്ച ജെസ്‌നയുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ച് അന്വേഷണം നടത്താനായി അന്വേഷണ സംഘം മുണ്ടക്കയത്തെത്തി.

മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തു കൂടെ നടന്നു പോകുന്ന ജെസ്‌നയോട് രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലും പഞ്ചായത്ത് അംഗങ്ങളേയും കാണിച്ച് അന്വേഷണം നടത്തി. ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കൂടാതെ ഒരു സ്ത്രീയും ഒരു യുവാവുമുണ്ട്. കൂടാതെ ഒരു കാറും കടന്നു പോകുന്നുണ്ട്.

ഇവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുണ്ടക്കയം ടൗണിലെ ടാക്‌സി ഡ്രൈവര്‍മാരെ കാറിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 22 നായിരുന്നു ജെസ്‌നയെ കാണാതാവുന്നത്. ലോക്കല്‍ പൊലീസ് അന്വേഷണം ഫലം കാണാനാവാതെ വന്നതോടെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മുപ്പതംഗ ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crime branch jesna missing case probe

Next Story
ബിജെപിയിൽ നടക്കുന്നത് പണപ്പിരിവും ഗുണ്ടായിസവും: വെളളാപ്പളളിVellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com