scorecardresearch

മത സ്പർദ്ധ വളർത്തുന്ന പ്രസ്താവന; സെൻകുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

മുസ്ലിം ജനന നിരക്ക് സംബന്ധിച്ചായിരുന്നു വിവാദ പരാമർശം

മുസ്ലിം ജനന നിരക്ക് സംബന്ധിച്ചായിരുന്നു വിവാദ പരാമർശം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
DGP TP Senkumar, Law and Order, State police Chief, Police Headquarters, Kerala State police chief, Kerala DGP

തിരുവനന്തപുരം: മത സ്പർദ്ധയുളവാക്കുന്ന പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. എഡിജിപി നിതിൻ അഗർവാളിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ച പരാതികൾ ക്രൈം ബ്രാഞ്ചിന് കൈമാറി.

Advertisment

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്നാണ് ടി പി സെന്‍കുമാര്‍ പറഞ്ഞത്. ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചോദ്യവും സെന്‍കുമാര്‍ ഇതോടനുബന്ധിച്ച് ഉന്നയിച്ചു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുൻ ഡിജിപിയുടെ കടുത്ത വർഗീയ പപരാമർശങ്ങൾ.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ അഭിമുഖത്തിൽ പറയുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

"പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. മതതീവ്രവാദം നേരിടാന്‍ സമുദായത്തിന്റെ അകത്ത് നിന്ന് തന്നെ പിന്തുണ വേണം. ഡീ റാഡിക്കലൈസേഷന്‍ പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടെന്നും സെൻകുമാർ വ്യക്തമാക്കുന്നു", അദ്ദേഹം പറഞ്ഞു.

Advertisment

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറെയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണെന്ന് സെന്‍കുമാര്‍ പറയുന്നു. എന്നിട്ടുപോലും ഹിന്ദു ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്. ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ലാത്തതിനിലാണ് അതെന്നാണ് സെന്‍കുമാര്‍ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ഈ പ്രസ്താവനകൾ കടുത്ത വിമർശനം പൊതുസമൂഹത്തിൽ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ സെൻകുമാർ ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ഈ പ്രസ്താവനകൾ മത സപ്ർദ്ധ വളർത്തുന്നവയാണെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതികളിൽ കുറ്റപ്പെടുത്തിയത്.

Tp Senkumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: