പട്ടയ ഭൂമിയില്‍ മുറിച്ചതും നീക്കിയതുമായ മരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍

മരം മുറിയിൽ അന്വേഷണം തൃപ്തികരമല്ലന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ക്രൈംബ്രാഞ്ച് എ.‍ഡി.ജി.പി. അധിക സത്യവാങ്ങ്മൂലം സമർപ്പിച്ചത്

കൊച്ചി: മരം മുറിക്കേസിൽ വനഭൂമിയിൽ നിന്നും പുറമ്പോക്കിൽ നിന്നും എത്ര മരങ്ങൾ മുറിച്ചുവെന്നതിൽ സർക്കാരിന് മൗനം. പട്ടയ ഭൂമിയിലെ മരങ്ങളുടെയേും മുറിച്ചതും നീക്കിയതുമായ മരങ്ങളുടെയും എണ്ണം സംബന്ധിച്ച് കളക്ടർമാരിൽ നിന്നും റവന്യു കമ്മിഷണറിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടന്ന് അന്വേഷണ സംഘം കേരള ഹൈക്കോടതിയെ അറയിച്ചു.

മരം മുറിയിൽ അന്വേഷണം തൃപ്തികരമല്ലന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ക്രൈംബ്രാഞ്ച് എ.‍ഡി.ജി.പി. അധിക സത്യവാങ്ങ്മൂലം സമർപ്പിച്ചത്. വ്യത്യസ്ത ഭൂമികളിൽ നിന്നുള്ള മരം മുറിയിലും പ്രതികളുടെ അറസ്റ്റിലും കോടതി വിശദീകരണം തേടിയിരുന്നു. പട്ടയഭൂമിയിലെ മരം മുറിയിൽ റിപ്പോർട് ആവശ്യപ്പെട്ടതായി പറയുന്നുണ്ടകിലും വനം – പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചതിനെക്കുറിച്ച് റിപോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല.

പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച സംഭവത്തിൽ പ്രതികൾ ഭൂരിഭാഗവും കർഷകരും ഭൂഉടമകളും ആണന്നും ഇവർക്കെതിരെ നിസാര കുറ്റങ്ങൾ മാത്രമെ തെളിഞ്ഞിട്ടുള്ളു. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിൽ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു.

പ്രതികളുടേയും പ്രധാന സാക്ഷികളുടേയും ഫോൺ രേഖകൾ ശേഖരിച്ചു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. റോജി അഗസ്റ്റിന്റേയു രണ്ടാം പ്രതി ഷെമീറിൻ്റേയും ബാങ്ക് രേഖകളിലും പരിശോധന തുടരുകയാണ്. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടവർക്ക് ചോദ്യം ചെയ്യാലിന് നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

കേസിലെ 68 പ്രതികളിൽ ചുരുക്കം പേരെയെ അറസ്റ്റ് ചെയ്തിട്ടുള്ളു എന്ന് ഹർജിക്കാരൻ കോടതിയില്‍ പറഞ്ഞു. പ്രതികൾക്കെതിരെ നൂറു രൂപ പിഴ ചുമത്താവുന്ന കേസുകളാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം ബോധിപ്പിച്ചു. ഹർജി വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി

Also Read: മുട്ടില്‍ മരം മുറി: മൂന്ന് പ്രതികള്‍ അറസ്റ്റിലായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crime branch in kerala high court on tree felling case

Next Story
കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകൾ; ഇളവുകൾ ഇങ്ങനെcovid 19, covid 19 kerala, kerala covid restrictions, kerala new lockdown norms, Civil society demands withdrawal of new Covid restrictions, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express