കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി അ​മ​ല പോ​ൾ, ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സ്. ക്രൈം ​ബ്രാ​ഞ്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​മ​ല പോ​ൾ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണു കേ​സെ​ടു​ത്ത​ത്. നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ച്ചി​യി​ലെ വാ​ഹ​ന ഡീ​ല​ർ​ക്കെ​തി​രേ​യും കേ​സു​ണ്ട്.

അ​മ​ല പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​ർ പോ​ണ്ടി​ച്ചേ​രി​യി​ലാ​ണു ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പോ​ണ്ടി​ച്ചേ​രി​യി​ൽ ഒ​രു എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ലാ​ണ് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ത​നി​ക്ക് അ​മ​ല പോ​ളി​നെ അ​റി​യി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​താ​യി വെ​ളി​പ്പെ​ട്ടിരുന്നു.

നേരത്തേ നടൻ സുരേഷ് ഗോപിക്കു മോട്ടോർ വാഹന വകുപ്പ് നോട്ടിസ് നൽകിയിരുന്നു. പുതുച്ചേരിയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി മറുപടി നൽകിയത്. ഉദ്യോഗസ്ഥർ ചെന്നപ്പോൾ അതു പൂട്ടിയനിലയിലായിരുന്നു. പുതുച്ചേരി പൊലീസിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരൻ. സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ എട്ടിനു ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറി. പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പത്തു വർഷത്തിനിടെ കേരളത്തിൽ വിൽപന നടത്തിയ ഏഴായിരത്തിലേറെ കാറുകൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം. ഇത്തരം വെട്ടിപ്പു നടത്തുന്നവരെല്ലാം ഉന്നതരായതിനാലാണു നടപടിക്കു സർക്കാർ മടിക്കുന്നത്. അതേസമയം പുതുച്ചേരി സർക്കാരിനു സാമ്പത്തിക നേട്ടമാണ്. അതിനാൽ മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ട രേഖകൾ അവിടത്തെ ഉദ്യോഗസ്ഥർ നൽകുന്നില്ല. ഈയിടെ തയാറാക്കിയ കണക്കു പ്രകാരം കേരളത്തിലെ 1700 കാറുകൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ