വരാപ്പുഴ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസുദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിന്റെ കീഴിലെ പ്രത്യേക സ്ക്വാഡായ റൂറൽ ടാസ്‌ക് ഫോഴ്‌സിൽ ഉൾപ്പെട്ട മൂന്ന് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നീ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ആർടിഎഫ് സ്ക്വാഡിലെ ഉദ്യോഗസ്ഥർക്ക് പുറമെ എസ് ഐ ദീപകിനെയും വരാപ്പുഴ സിഐയെയും അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സംഭവത്തിന്റെ വിശദീകരണം നൽകാൻ ഐജി ശ്രീജിത്ത് അൽപ്പസമയത്തിനകം മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ