Latest News

‘മരിച്ച’ സാബു തിരിച്ചു വന്നു; അമ്പരപ്പില്‍ കുടുംബവും സുഹൃത്തുക്കളും

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാണാതായ സാബുവിനെ വെള്ളിയാഴ്ച സുഹൃത്തുക്കളാണ് കണ്ടെത്തിയതും തിരികെയെത്തിച്ചതും

Kerala News, കേരള വാര്‍ത്തകള്‍, Malayalam News, മലയാളം വാര്‍ത്തകള്‍, Crime news, ക്രൈം വാര്‍ത്തകള്‍, Malayalam crime news, മലയാളം ക്രൈം വാര്‍ത്തകള്‍, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലായാളം, Indian Express Malayalam news, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം

പത്തനംതിട്ട: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടയാളെ തിരിച്ചു കിട്ടിയതിന്റെ അമ്പരപ്പിലാണ് പത്തനംതിട്ടയിലെ ഒരു കുടുംബം. പന്തളം കുടശനാട് സ്വദേശി സാബു ജേക്കബിന്റെയാണ് ഈ ‘ഉയര്‍ത്തെഴുന്നേല്‍പ്പ്’. വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതി ഇയാളുടെ ശവസംസ്കാരം വരെ നടത്തിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാണാതായ സാബുവിനെ വെള്ളിയാഴ്ച സുഹൃത്തുക്കളാണ് കണ്ടെത്തിയതും തിരികെയെത്തിച്ചതും. വീട് വിട്ടിറങ്ങിയ സാബുവിനെ അന്ന് ഒരുപാട് അന്വേഷിച്ചെങ്കിലും കുടുംബത്തിന് കണ്ടെത്താനായില്ലായിരുന്നു. ബസില്‍ ക്ലീനിങ്ങും ചെറിയ ജോലികളുമായി നടന്ന സാബു വീട്ടിലെത്തുന്നതും ചുരുക്കമായിരുന്നു.

Read More: ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ടവോട്ട്

ഡിസംബര്‍ 24ന് പാലായിലെ ഇടപ്പാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. അജ്ഞാത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായി വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അയച്ചിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട സാബുവിന്റെ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി. അടയാളങ്ങളിലെല്ലാം സമാനതകള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ സാബുവാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടപടികള്‍ക്ക് ശേഷം ഡിസംബര്‍ 30ന് കുടശനാട് സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് മൃതദേഹം സംസ്കരിച്ചത്.

ഇതോടെ പാലായില്‍ വാഹനാപകടത്തില്‍ മരിച്ചയാൾ ആരാണെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cremated man in pathanamthitta came back alive after three months

Next Story
Kerala Lottery Karunya KR-492 Result: കാരുണ്യ KR 492 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുKarunya Lottery, kerala lottery result, kerala lottery result today,കാരുണ്യ ലോട്ടറി, KR397, കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 396 result, kr 398, kr 398 lottery result, kr 398, kerala lottery result kr 398, kerala lottery result kr 398 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 398, karunya lottery kr 398 result today, karunya lottery kr 398 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , kr 398, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com