scorecardresearch

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് കണ്ണീരോടെ വിട

പത്ത് മണിയോടെ കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍

പത്ത് മണിയോടെ കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍

author-image
WebDesk
New Update
Aluva|crime

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിക്ക്  കണ്ണീരോടെ വിട നല്‍കി നാട്. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചത്. രാവിലെ ഏഴരയോടെ കുന്നുംപുറം തായ്ക്കാട്ടുകര സ്കൂള്‍ കോംപ്ലക്സില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷമാണ് വിലാപയാത്രയായി പഞ്ചായത്ത് ശ്മശാനത്തിലേക്ക് എത്തിച്ചത്.

Advertisment

സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി അസ്ഫാക് മൊഴി നല്‍കി. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും. രണ്ട് വര്‍ഷമായി അസ്ഫാക് കേരളത്തിലുണ്ട് ആലുവയിലും പരിസരത്തുമായി താമസിച്ച് ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചോദ്യം ചെയ്യലിനോട് പ്രതി നിസഹകരണം തുടരുകയാണ്. ഇയാളുടെ നാട്ടിലും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അടുത്ത ദിവസം അസഫകിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പുള്‍പ്പെടെ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം.

അഞ്ചുവയസ്സുകാരിയെ പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ ദേഹം ആസകലം മുറിവുണ്ടന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് നല്‍കും.

Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: