Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ആലപ്പുഴ ബൈപാസില്‍ വിള്ളല്‍; വിശദ പരിശോധന നടത്തുമെന്ന്​ അധികൃതർ

നിലവിലെ വിള്ളലുകൾ വലുതാകുന്നുണ്ടോയെന്ന് രണ്ടാഴ്ച പരിശോധിക്കുമെന്ന് പൊതുമരാമത്ത്​ ദേശീയപാത അധികൃതർ വ്യക്തമാക്കി

alappuzha bypass, ie malayalam

ആലപ്പുഴ: ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടന്ന ആലപ്പുഴ ബൈപാസിൽ വിള്ളൽ കണ്ടെത്തി. അഞ്ച് മീറ്ററോളം നീളത്തിലാണ് വിള്ളൽ. 1990ൽ ബൈപ്പാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽപ്പെട്ടതോടെ ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ചു. ബൈപാസിനു തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

നിലവിലെ വിള്ളലുകൾ വലുതാകുന്നുണ്ടോയെന്ന് രണ്ടാഴ്ച പരിശോധിക്കുമെന്ന് പൊതുമരാമത്ത്​ ദേശീയപാത അധികൃതർ വ്യക്തമാക്കി. ചീഫ്​ എൻജിനീയർ അശോക് കുമാറിന്റെ നേതൃത്വത്തിലെ സംഘം മണിക്കൂറുകൾ പരിശോധിച്ച ശേഷമാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ബൈപ്പാസിന് തകരാറില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാര്‍, ആലപ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Read More: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് നാടിനു സമർപ്പിച്ചു

അശോക്​ കുമാറിന്റെ നേതൃത്വത്തിലെ സംഘം ക്രെയിൻ ഉപയോഗിച്ച്​ അണ്ടർപാസിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ്​ പരിശോധിച്ചശേഷം പ്രത്യേക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്​. പ്രാഥമിക പരിശോധനയിൽ പെയി​ന്റ് ഇളകിയെന്നാണ്​ കണ്ടെത്തിയത്​. എന്നാല്‍ സമാനമായ വിള്ളല്‍ പിന്നീട് പലഭാഗങ്ങളിലും കണ്ടതോടെ ദേശീയ പാത വിദഗ്ധ സംഘം പരിശോധന നടത്തുകയായിരുന്നു.

പ്രൊഫോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിന് മുന്നോടിയായി ഭാരപരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധനയ്ക്കും എത്തിയത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങൾ മൂലം‍ അനിശ്ചിതമായി നീളുകയായിരുന്നു. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആക‍ർഷണം.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. 1987 ൽ തുടക്കം കുറിച്ച സ്വപ്നമാണ് നാലരപതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമാകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 172 കോടി വീതമാണ് പദ്ധതിക്കായി ചെലവിട്ടത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനും ജംങ്ഷനുകളുടെ നവീകരണത്തിനുമായി സംസ്ഥാനം 25 കോടി അധികമായും ചെലവാക്കിയിട്ടുണ്ട്.

6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ നീളം. അതില്‍ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. പാലത്തിന്റെ ഭാര പരിശോധന അടക്കം പൂർത്തിയായിരുന്നു. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തന്നെ ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ സാധിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cracks found on alappuzha bypass

Next Story
എൻഡിഎ സഖ്യത്തിൽ വിള്ളൽ; എൽ‌ഡി‌എഫുമായി ബിജെപിക്ക് രഹസ്യ ഉടമ്പടിയെന്ന് വിമതർKerala news, കേരള ന്യൂസ്, BDJS Kerala, ബിഡിജെഎസ് കേരള, BDJS NDA in Kerala, ബിജെപി, എൽഡിഎഫ്, എൻഡിഎ, NDA BDJS, BDJS news, Kerala elections, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express