സ്ലീപ്പർ ക്ലാസ് കോച്ചിൽ വിളളൽ; കേരള എക്‌സ്‌പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്ന് രാവിലെ 10.13 ന് എറണാകുളത്ത് ട്രെയിൻ എത്തിയപ്പോഴാണ് വിളളൽ കണ്ടെത്തിയത്

train, indian railway, ie malayalam

കൊച്ചി: ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കേരള എക്‌സ്‌പ്രസിന്റെ സ്ലീപ്പർ ക്ലാസ് കോച്ചിൽ വിളളൽ കണ്ടെത്തി. ട്രെയിൻ എറണാകുളം സൗത്ത് ജംങ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിളളൽ കണ്ടെത്തിയത്.

രാവിലെ 10.13 നാണ് ട്രെയിൻ എറണാകുളത്ത് എത്തിയത്. ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തിയ ശേഷം പതിവ് പരിശോധനകൾ നടത്തുന്നതിനിടെയാണ് സ്ലീപ്പർ ക്ലാസ് കോച്ചിന്റെ ബോഡിയിൽ അടിഭാഗത്തായി പൊട്ടൽ കണ്ടെത്തിയത്. ഫ്രെയിമിൽ നിന്ന് വിട്ട്‌ എസ്‌4 കോച്ച്‌ ഏത്‌ സമയത്തും വലിയ അപകടത്തിലേക്ക്‌ വീണു പോകാവുന്ന സാഹചര്യത്തിലായിരുന്നുവെന്നും അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.

വിളളൽ കണ്ടെത്തിയ കേരള എക്സ്‌പ്രസിന്റെ കോച്ചിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

പിന്നീട് ഈ കോച്ചിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മറ്റൊരു സ്ലീപ്പർ ക്ലാസ് കോച്ച് ട്രെയിനിനോട് ബന്ധിപ്പിച്ച്, യാത്രക്കാരെ ഇതിലേക്ക് മാറ്റിയ ശേഷം ട്രെയിൻ വീണ്ടും സർവ്വീസ് നടത്തി. ഇതേ തുടർന്ന് എറണാകുളത്ത് നിന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചത്.

കേരള എക്സ്‌പ്രസിന്റെ നാലാമത്തെസ്ലീപ്പർ ക്ലാസ് കോച്ചിന്റെ അടിയിൽ കണ്ടെത്തിയ വിളളൽ

“രാവിലെ 10.13 നാണ് ട്രെയിൻ എത്തിയത്. പിന്നീട് 11.27 ന് ട്രെയിൻ ഇവിടെ നിന്നും പുറപ്പെട്ടു. സാധാരണ പ്രധാന സ്റ്റേഷനുകളിലെത്തിയാൽ ട്രെയിനിന്റെ ബോഡിയിൽ പരിശോധന നടത്താറുണ്ട്. റോളിങ് ഇൻ എന്നാണ് ഇതിന് പറയാറ്. ഈ പരിശോധനയ്ക്കിടയിലാണ് വിളളൽ കണ്ടെത്തിയത്,” എറണാകുളം റെയിൽവെ ഏരിയ മാനേജർ പറഞ്ഞു.

വിളളലിന്റെ കാലപ്പഴക്കം സംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് പറഞ്ഞ ഏരിയ മാനേജർ ഇക്കാര്യം അന്വേഷിക്കുമെന്നും എന്താണ് വിളളലിന് കാരണമെന്ന് കണ്ടെത്തുമെന്നും ഐഇ മലയാളത്തോട് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crack found in kerala express sleeper lass coach

Next Story
വയൽക്കിളികൾ ചുവടുമാറ്റി; ലോങ് മാർച്ച് ഇപ്പോഴില്ല; സമരക്കാർ ശത്രുക്കളല്ലെന്ന് പി.ജയരാജൻkathiroor manoj muder case, കതിരൂര്‍ മനോജ് വധക്കേസ്, p jayarajan, പി ജയരാജൻ, uapa, യുഎപിഎ, cbi, സിബിഐ, kerala high court, ഹൈക്കോടതി, cpm,സിപിഎം, bjp,ബിജെപി, rss, ആർഎസ്എസ്,  malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com