scorecardresearch

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള സിപിഎം നിലപാട് വ്യക്തികളുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയല്ല: എംവി ഗോവിന്ദൻ

എകെ ബാലന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം പാർട്ടിയുടെ നിലപാടുകൾ വിശദീകരിച്ചത്

എകെ ബാലന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം പാർട്ടിയുടെ നിലപാടുകൾ വിശദീകരിച്ചത്

author-image
WebDesk
New Update
MV Govindhan, CPM Secretary

എംവി ഗോവിന്ദൻ

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ പഴയ നിലപാടുകൾ ഓർമിപ്പിച്ചും സിപിഎമ്മിന്റെ മതേതര നിലപാടുകൾ ആവർത്തിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെ ബാലന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം പാർട്ടിയുടെ നിലപാടുകൾ വിശദീകരിച്ചത്.

Advertisment

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള സിപിഎം നിലപാട് ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും അത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഒരു തീവ്രവാദ സംഘടനയാണെന്ന് 2014 ജനുവരി 21ന് ഉമ്മൻ ചാണ്ടി സർക്കാർ തന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Also Read:സ്വർണക്കൊള്ളയിൽ തന്ത്രിയുടെ അറസ്റ്റ്; പ്രത്യേകം പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി

അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന മന്ത്രിസഭയാണ് ഈ നിലപാട് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ജമാഅത്തെ ഇസ്ലാമി ദേശവിരുദ്ധ സ്വഭാവം പുലർത്തുന്ന സംഘടനയാണെന്നും അവരുടെ ആത്യന്തിക ലക്ഷ്യം ഇസ്ലാമിക രാഷ്ട്ര സ്ഥാപനമാണെന്നും വ്യക്തമാക്കിയിരുന്നു.

ആവശ്യമെങ്കിൽ ഈ സംഘടനയെ നിരോധിക്കാൻ സർക്കാർ തയാറാകുമെന്നും അന്ന് കോടതിയെ അറിയിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ അന്ന് ആ സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎ ആയിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പഴയ കാര്യങ്ങൾ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്

വർഗീയതയെ തുറന്നുകാണിക്കുമ്പോൾ മാധ്യമങ്ങൾ അതിനെ മതത്തിന് എതിരായ വിമർശനമായി ചിത്രീകരിക്കുകയാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദുമതത്തിന് എതിരാണെന്നും ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വിമർശനം മുസ്ലിങ്ങൾക്ക് എതിരെയാണെന്നും വരുത്തിത്തീർക്കാനാണ് ശ്രമം. ഇത്തരം പ്രചാരണങ്ങൾ അറിവില്ലായ്മ കൊണ്ടല്ല, മറിച്ച് ബോധപൂർവം തന്നെ നടത്തുന്നതാണ്.

അതുപോലെ, ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും എതിരായ വിമർശനങ്ങളെ മുസ്ലിം സമുദായത്തിനെതിരായ വിമർശനമായി ചിത്രീകരിച്ച് പൊതുബോധം സൃഷ്ടിക്കാനും ശ്രമം നടക്കുന്നുണ്ട്. മതവിശ്വാസവും വർഗീയതയും രണ്ടാണെന്ന യാഥാർഥ്യം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടതുണ്ട്. ഭൂരിപക്ഷ വർഗീയതയായാലും ന്യൂനപക്ഷ വർഗീയതയായാലും അതിനെതിരെ പോരാടാൻ വിശ്വാസികൾ ഒന്നിച്ചാൽ മാത്രമേ വർഗീയതയെ ഒറ്റപ്പെടുത്താൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് സിപിഎം അതിവിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. കോൺഗ്രസ് ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെതിരെയും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More:ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴയ്ക്കു സാധ്യത

MV Govindan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: