scorecardresearch

'പിണറായിയുടെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധപതിച്ചു'; സിപിഎമ്മിന്റെ തകര്‍ച്ച തുടങ്ങിയെന്ന് സതീശന്‍

ചോദ്യം ചെയ്യാനോ ചൂണ്ടു വിരല്‍ ഉയര്‍ത്താനോ തെറ്റായ വഴികളിലൂടെ പിണറായി വിജയന്‍ പോകുന്നത് ചൂണ്ടിക്കാട്ടാനോ കഴിയാത്ത ഭീരുക്കളുടെ കൂട്ടമായി സിപിഎം മാറിയിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു

ചോദ്യം ചെയ്യാനോ ചൂണ്ടു വിരല്‍ ഉയര്‍ത്താനോ തെറ്റായ വഴികളിലൂടെ പിണറായി വിജയന്‍ പോകുന്നത് ചൂണ്ടിക്കാട്ടാനോ കഴിയാത്ത ഭീരുക്കളുടെ കൂട്ടമായി സിപിഎം മാറിയിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു

author-image
WebDesk
New Update
v d satheesan|congress

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കോഴിക്കോട്: കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീകമായാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ വിജയിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. സര്‍ക്കാരിന്റെ മുഖത്ത് കനത്ത പ്രഹരമേറ്റിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് വിചിത്രമാണ്. കോന്നി പിടിച്ചെടുത്തപ്പോള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ഇത്രയും വലിയ പരാജയമുണ്ടായിട്ടും ഒന്നും മിണ്ടാന്‍ തയാറല്ലെന്നും സതീശന്‍ പറഞ്ഞു.

Advertisment

സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിയെ ഭരണം എങ്ങനെ ദുഷിപ്പിച്ചെന്ന് പുതുപ്പള്ളിയില്‍ കണ്ടതാണ്. അത്രത്തോളം ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുതുപ്പള്ളിയിലുണ്ടായത്. സര്‍ക്കാരിന് താക്കീത് നല്‍കാന്‍ പുതുപ്പള്ളിയിലെ വലിയൊരു വിഭാഗം ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. ഇങ്ങനെ പോയാല്‍ ബംഗളിലെ അനുഭവം കേരളത്തിലെ സിപിഎമ്മിനുണ്ടാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നുണ്ട്.

ചോദ്യം ചെയ്യാനോ ചൂണ്ടു വിരല്‍ ഉയര്‍ത്താനോ തെറ്റായ വഴികളിലൂടെ പിണറായി വിജയന്‍ പോകുന്നത് ചൂണ്ടിക്കാട്ടാനോ കഴിയാത്ത ഭീരുക്കളുടെ കൂട്ടമായി സിപിഎം മാറിയിരിക്കുകയാണ്. ഇതൊക്കെ പറയണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യമില്ലെന്നാതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു കൊണ്ട് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. എന്നിട്ട് ഇന്നലെ മാറ്റിപ്പറഞ്ഞു. മലക്കം മറിയല്‍ വിദഗ്ധനാണ് ഗോവിന്ദന്‍. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധപതിച്ചിരിക്കുകയാണ്.

ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഒരു കാര്യവുമില്ല. പിണറായി വിജയനല്ല, മറ്റൊരു സംഘമാണ് കേരളം ഭരിക്കുന്നത്. പൊലീസ് ഉള്‍പ്പെടെയുള്ള ഭരണപരമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെയും ഡയറക്ടര്‍ ബോഡിനെയും മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് അദ്ഭുതമാണ്. സ്വന്തം വകുപ്പിലെ കോര്‍പറേഷന്‍ പുനസംഘടിപ്പിച്ചിട്ടും അറിഞ്ഞില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്? പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

Advertisment
Vd Satheeshan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: