scorecardresearch

തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

തലശ്ശേരിയിലും ന്യൂമാഹിയിലും സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്

തലശ്ശേരിയിലും ന്യൂമാഹിയിലും സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്

author-image
WebDesk
New Update
Haridas, CPM, Thalassery

തലശേരി: ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ ഹരിദാസനാ(54)ണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ഹരിദാസന്റെ സഹോദരൻ സുരനും വെട്ടേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

Advertisment

കൊലപാതകത്തിനു പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു. തലശേരിയിലും ന്യൂമാഹിയിലും സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹരിദാസൻ വീടിനു സമീപത്താണ് ആക്രമിക്കപ്പെട്ടത്. ബന്ധുക്കൾക്കു മുന്നിലായിരുന്നു ആക്രമണം. ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ ഹരിദാസനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഹരിദാസന്റെ ഒരു കാൽ വെട്ടിമാറ്റിയ നിലയിലായിരുന്നു. ശരീരത്തിലും നിരവധി മുറിവുകളുണ്ടായിരുന്നു. ഹരിദാസന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വെട്ടേറ്റ സുരൻ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

Also Read: കൊലപാതകം ആസൂത്രിതം, സമാധാന അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് വിജയരാഘവൻ

Cpm Murder Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: