തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് സിപിഎം-ബിജെപി സംഘർഷം. ഇന്നലെ വൈകിട്ട് സിപിഎം പ്രവർത്തകന് വെട്ടേറ്റതോടെയാണ് സംഘർഷം ഉടലെടുക്കുന്നത്. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്. ഇയാളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.

എന്നാൽ ഇന്ന് പുലർച്ചെ സ്ഥലത്ത് ബിജെപി പ്രവർത്തകന് നേരെ ആക്രമണം ഉണ്ടായി. ബിജെപി പ്രവർത്തകനായ സതീഷ് കുമാറിനെയാണ് അജ്ഞാത സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. വെള്ളറടയിൽവച്ചാണ് ഇയാൾക്കെതിരെ ആക്രമണം നടന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സനിത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിച്ചുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ