തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥി സമരങ്ങൾ ഏറ്റെടുക്കേണ്ടെന്ന് കേന്ദ്ര കമ്മിറ്റി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥി സമരത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ കേന്ദ്ര കമ്മറ്റി തീരുമാനിച്ചു. സമരത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായത്തിന് ഇടപെടുമെന്നും കേന്ദ്രകമ്മിറ്റി. ജെഎൻയു അടക്കം രാജ്യത്തെ സർവകലാശാലകളിൽ ഉയർന്നു വന്ന പ്രക്ഷോഭങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

മറ്റ് പാർട്ടികളും സംഘടനകളുമായി ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ശക്തമാക്കാനും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കേരള, ബംഗാള്‍ എന്നിവിടങ്ങളില്‍ പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ത്രിപുരയില്‍ സമരം വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും കമ്മിറ്റി വിലയിരുത്തിലുണ്ടായി.

അതേസമയം സിപിഎം സ്വന്തം നിലയിൽ നടത്തുന്ന പുതിയ സമരങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ 23,26,30 തീയതികളിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾ വിജയിപ്പിക്കാനും തീരുമാനമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.