കോട്ടയം: ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് പിന്നാലെ വിവാദം കത്തിപ്പടർന്ന സാഹചര്യത്തിൽ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ കേരള കോൺഗ്രസ് പിന്തുണ സ്വീകരിക്കേണ്ടെന്ന് സിപിഎം.  നാളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം.

കേരള കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ദിവസം ഒരംഗം ഇടതുമുന്നണിയിലേക്ക് വന്നിരുന്നു. ഇതോടെ കേരള കോൺഗ്രസ് പിന്തുണയില്ലാതെ തന്നെ സ്താനങ്ങൾ നേടാനുള്ള കരുത സിപിഎം നയിക്കുന്ന ഇടതുമുന്നണിക്കുണ്ട്. 13 അംഗ പഞ്ഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎമ്മിന് ആറ്, കേരള കോൺഗ്രസ് നാല്, കോൺഗ്രസ് രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

കേരള കോൺഗ്രസും, കോൺഗ്രസും സ്വതന്ത്രനും ഭരിച്ച ഇവിടെ , കേരള കോൺഗ്രസിലെ ലൂസമ്മ ജയിംസാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്ര അംഗത്തെയും വിജയിപ്പിച്ചിരുന്നു. എന്നാൽ പടലപ്പിണക്കങ്ങളെ തുടർന്ന് കേരള കോൺഗ്രസിലെ അന്നമ്മ രാജു പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അന്നമ്മ രാജുവിനെ കൂട്ടുപിടിച്ചാണ് സിപിഎം നീക്കം. കേവല ഭൂരിപക്ഷത്തിന് ഏഴംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ