തൃശ്ശൂര്‍: വടക്കാഞ്ചേരി സിപിഎം ഓഫീസിന് നേരെ ആക്രമണം. ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പരുക്കേറ്റു.

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി എല്ലാവരും പാലക്കാട് പോയപ്പോഴായിരുന്നു സംഭവം നടക്കുന്നത്. ആക്രമണത്തില്‍ കെഎം മൊയ്തു, സെയ്തലവി എന്നിവര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ ഒട്ടുപാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. പരുക്കേറ്റവരെ മന്ത്രി എസി മൊയ്തീന്‍ സന്ദര്‍ശിച്ചു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം വടക്കാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ