/indian-express-malayalam/media/media_files/uploads/2017/02/kodiyeri.jpg)
തിരുവനന്തപുരം: ജിഷ്ണു കേസിലെ വസ്തുതകള്‍ ലോക്കല്‍ തലത്തില്‍ യോഗങ്ങള്‍ വിളിച്ച് വിശദീകരണം നല്‍കാന്‍ സി.പി.എം തീരുമാനം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലെ സംശയങ്ങള്‍ ഇല്ലാതാക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
ജിഷ്ണു കേസില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും ഉയര്‍ന്നുവന്ന ആരോപണങ്ങളും വേര്‍തിരിച്ച് വിശദീകരിക്കാനാണ് തീരുമാനം. ജിഷ്ണു കേസിലെ സര്‍ക്കാര്‍ ഇടപെടലിനെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തേ ടിപി വധക്കേസിലും ഇത്തരമൊരു നടപടിയിലേക്ക് സിപിഎം നീങ്ങിയിരുന്നു.
ഇതിനിടെ ജിഷ്ണുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. ഹൈക്കോടതി ഉത്തരവിലാണ് ജിഷ്ണുവിന്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ നാല് വാചകങ്ങള്‍ മാത്രമാണുള്ളത്.
'ഞാന്‍ പോകുന്നു, എന്റെ ജീവിതം പാഴായി, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു ജീവിതം നഷ്ടമായി...' എന്നീ വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുള്ളത്. കത്തിന്റെ ആധികാരികത പൊലീസ് ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല.
കേസിലെ പ്രതികൾക്കെതിരായി പൊലീസ് ചാർത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാദത്തിനിടെ ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ ആത്മഹത്യക്കുറിപ്പിൽ പ്രതികൾ എന്ന് പറയുന്നവരെപ്പറ്റി യാതൊരു പരാമർശവും ഇല്ലെന്നും, ഇവരെ അനാവശ്യമായി വലിച്ചിഴക്കരുതെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവാണ് ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.