scorecardresearch

രാജ്യസഭാ തിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

ഏപ്രില്‍ 13 മുതല്‍ 20 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം, 30-ാം തിയതിയാണ് തിരഞ്ഞെടുപ്പ്

ഏപ്രില്‍ 13 മുതല്‍ 20 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം, 30-ാം തിയതിയാണ് തിരഞ്ഞെടുപ്പ്

author-image
WebDesk
New Update
Rajyasabha Election, രാജ്യസഭാ തിരഞ്ഞെടുപ്പ്, CPM Candidates, സിപിഎം സ്ഥാനാര്‍ത്ഥികള്‍, Kerala News Updates, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: രജ്യസഭയിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഇത്തവണ ഒഴിവുള്ളത്. നിലവിലത്തെ സാഹചര്യത്തില്‍ രണ്ട് പേരെ എൽഡിഎഫിനും ഒരു സ്ഥാനാർത്ഥിയെ യുഡിഎഫിനും വിജയിപ്പിക്കാം. സിപിഎമ്മിനായിരിക്കും രണ്ട് സീറ്റും.

Advertisment

പിവി അബ്ദുള്‍ വഹാബായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതെയാണ് വഹാബിനെ മുന്നണി തീരുമാനിച്ചത്. എന്നാല്‍ എല്‍ഡിഎഫിന്റെ കാര്യത്തില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ പരിഗണനയിലുണ്ട്. തോമസ് ഐസക്, എകെ ബാലന്‍, ഇപി ജയരാജന്‍ തുടങ്ങിയവര്‍ക്ക് സാധ്യതയുണ്ട്. പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്നാണ് കേന്ദ്ര നേത്യത്വം വര്‍ഷങ്ങളായി സ്വീകരിക്കുന്ന നിലപാട്.

അതേസമയം കാലാവധി തീരുന്ന കെകെ രാഗേഷിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കിസാന്‍ സഭ നേതാവ് കൂടിയായ രഗേഷ് കര്‍ഷക സമരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്നു. ഏപ്രില്‍ 13 മുതല്‍ 20 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 30-ാം തിയതിയാണ് തിരഞ്ഞെടുപ്പ്. കോവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ച് ഇരു മുന്നണികളും ആലോചിക്കുന്നുണ്ട്.

നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് മരവിപ്പിച്ചിരുന്നു. ഏപ്രിൽ 21ന് കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളായ വയലാർ രവി, കെ.കെ രാഗേഷ്, പി.വി അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി കഴിയാനിരിക്കെ ഏപ്രിൽ 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്. നിയമസഭയുടെ കാലാവധി കഴിയാനിരിക്കെ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോ എന്ന നിയമമന്ത്രാലയത്തിന്റെ ചോദ്യത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്.

ഇതിനെ ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ് ശർമ്മ എംഎൽഎയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സമര്‍പ്പിച്ചു. നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാവും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനും കനത്ത തിരിച്ചടിയായിരുന്നു ഈ വിധി.

Cpm Rajyasabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: