തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി

കൊലപാതകത്തിന് പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു

CPIM,cpim branch secretary,hacked to death in thrissur,Trissur,തൃശ്ശൂര്‍,സിപിഐഎം, iemalayalam

കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പേരാലില്‍ സനൂപ്(26) ആണ് കൊല്ലപ്പെട്ടത്. മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം.

സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

സുഹൃത്തുക്കളായ സിഐടിയു തൊഴിലാളി ജിതിന്‍, പുതുശേരി സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.സംഭവമറിഞ്ഞെത്തിയവരാാണ് പരുക്കേറ്റവരെ ആശുപത്രിയിവലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമികളുടേതെന്ന് കരുതുന്ന കാർ താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm thrissur branch secretary murdered

Next Story
സംസ്ഥാനത്ത് 8553 പേർക്കുകൂടി കോവിഡ്; 4851 പേർക്ക് രോഗമുക്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com