ദത്ത് വിവാദം: ജയചന്ദ്രനെതിരെ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയോഗിച്ച് സിപിഎം

വിഷയത്തിൽ അന്വേഷണം നടത്താൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു

Adoption of Anupamas child, Anupama S Chandran, Ajith, anupamas father, Jayachandran, cpm action, Sisukheshama samithi, Child welfare committee, CPIM Leader, Womens Commission, അനുപമ, അജിത്ത്, അ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമ എസ് ചന്ദ്രന്റെ പിതാവ് പി.എസ്.ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽനിന്നു നീക്കി. ലോക്കൽ കമ്മിറ്റി തീരുമാനം പേരൂർക്കട ഏരിയാ കമ്മിറ്റി ശരിവച്ചു. പാർട്ടിപരിപാടികളിൽനിന്നും ജയചന്ദ്രനെ മാറ്റിനിർത്തും.

വിവാദങ്ങളെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ അന്വേഷണ കമ്മിഷനെ ഏരിയാ കമ്മിറ്റി നിയോഗിച്ചു. വട്ടപ്പാറ ബിജു, വേലായുധൻ നായർ, ജയപാൽ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. രണ്ടാഴ്ചയക്കകം റിപ്പോർട്ട് നൽകാനാണ് കമ്മിഷന് ഏരിയാ കമ്മിറ്റി നൽകിയിരിക്കുന്ന നിർദേശം.

ജയചന്ദ്രനെതിരായ ആരോപണം ചർച്ച ചെയ്യാൻ ഇന്നു രാവിലെയാണു ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നുമാണ് ജയചന്ദ്രൻ യോഗത്തിൽ പറഞ്ഞത്.

എന്നാൽ യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ജയചന്ദ്രനെതിരെ രൂക്ഷ വിമർശമുയർത്തി. ജയചന്ദ്രനെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്യണമെന്ന് ലോക്കൽ കമ്മിറ്റിയിലെ അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം. തുടർന്ന് നടപടി തീരുമാനിക്കാൻ ഏരിയാ കമ്മിറ്റിക്ക് ലോക്കൽ കമ്മിറ്റി ശിപാർശ ചെയ്തത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഏരിയാ കമ്മിറ്റി യോഗം നടന്നത്.

Also Read: അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയതില്‍ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ചയില്ലെന്ന് മന്ത്രി വീണ ജോര്‍ജ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm takes action against anupamas father jayachandran

Next Story
പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടൻ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും: മുഖ്യമന്ത്രിpinarayi vijayan, cm pinarayi vijayan, sabimala chempola, monson mavunkal, loknath behra, fake antique case monson mavunkal kerala legislative assembly, vd satheesan, latest news, kerala news, indain express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com