തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയുടെ ഇരകളെ വിസ്‌മരിച്ച കേന്ദ്ര ബജറ്റ് കേരളത്തെ പാടെ അവഗണിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നോട്ട് നിരോധന ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞവരുടെ ബന്ധുക്കളെ സഹായിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ഉണ്ടായില്ല. പ്രതിസന്ധി മറികടക്കാനുള്ള ക്രിയാത്മക നടപടിയും ഇല്ല. കേരളത്തിന് ഇത്തവണയും എയിംസ് ഇല്ലായെന്നത് പൊറുക്കാനാവാത്ത അവഗണനയാണ്. ജാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ചിട്ടുമുണ്ട്. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2015-ല്‍ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതാണ്. അനുയോജ്യമായ സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നിട്ടും എയിംസ് അനുവദിക്കാത്തത് കേരളീയരെ അപമാനിക്കലാണ്. സഹകരണ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളും ഇല്ല.
ബജറ്റിലൂടെ കര്‍ഷകരുടെ ആദായം ഇരട്ടിയാകുമെന്ന അവകാശവാദം പൊള്ളയാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. 115 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളം നേരിടുന്നത്. ഇതുകാരണം തോട്ടം, പാടം അടക്കമുള്ള മേഖലകളിലെ കാര്‍ഷികവിളകള്‍ പ്രതിസന്ധിയിലാണ്. ഇത് മനസ്സിലാക്കി കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റിൽ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.
ദേശീയതയെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമായ കാര്യം പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായമെത്തിക്കുകയെന്നതാണ്. അത് ചെയ്യാത്തത് ഭരണഘടന ലംഘനമാണ്. ബജറ്റ് അവതരിപ്പിച്ച ദിനംതന്നെ പാചകവാതകത്തിന് കുത്തനെ വിലകൂട്ടിയത് സര്‍ക്കാരിന്റെ ജനദ്രോഹം കൂടുതല്‍ തുറന്നുകാട്ടുന്നതാണ്. സബ്‌സിഡി ഉള്ള സിലിണ്ടറിന് 165.91 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 69.50രൂപയുമാണ് വർധിപ്പിച്ചത്.
കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന ബജറ്റ് സാധാരണക്കാര്‍ക്ക് ദ്രോഹകരമാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
കേരളത്തെ അവഗണിച്ചു, നോട്ട് പ്രതിസന്ധിയുടെ ഇരകളെ വിസ്‌മരിച്ചു: കോടിയേരി
നോട്ട് നിരോധന ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞവരുടെ ബന്ധുക്കളെ സഹായിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ഉണ്ടായില്ല.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.