/indian-express-malayalam/media/media_files/eI4bOfwzfSjzTSoQtQL1.jpg)
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകുമെന്നാണ് സിപിഎം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
Also Read:'കേരള സ്റ്റോറി 2'ന് പ്രദര്‍ശനാനുമതി; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
മൂന്നാം ഭരണം തേടുന്ന എൽഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിർണായകമായ സ്ഥാനാർത്ഥി ചർച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളിൽ നിന്നുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ 90ശതമാനം സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്.
Also Read:ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല,എതിർക്കുന്നവരോട് വിദ്വേഷമില്ല; മോഹൻലാൽ-പിണറായി അഭിമുഖം പുറത്ത്
ജില്ലാ സെക്രട്ടറിയേറ്റ് പാനലിൽ തിരുത്തൽ വേണമെങ്കിൽ അക്കാര്യം നിർദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തിരികെ കൈമാറും. അധികം വൈകാതെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുക. പി ബി അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവരുടെ പേരുകൾ അതാത് ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
മട്ടന്നൂർ സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് നിലപാട് കെ കെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ കെ ശശീന്ദ്രന്റെ എലത്തൂർ ,ആൻറണി രാജു അയോഗ്യനായ തിരുവനന്തപുരം , ആർജെഡി -ജെഡിഎസ് തർക്കമുള്ള കോവളം എന്നീ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉണ്ടാവും.
Also Read:ആരോഗ്യ നില തൃപ്‌തികരം; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനെ പിണറായി വിജയൻ തന്നെ നയിക്കും. സംസ്ഥാന കമ്മറ്റി നൽകിയ നിർദേശം കഴിഞ്ഞദിവസം ചേർന്ന പിബി അംഗീകരിക്കുകയായിരുന്നു. എന്നാൽ, സംസ്ഥാനത്ത് നിന്നുള്ള മറ്റ് പിബി അംഗങ്ങളിൽ ആരെങ്കിലും മത്സരിക്കുമോയെന്ന് കാര്യത്തിൽ പിബിയിൽ ചർച്ചയുണ്ടായില്ല.
Read More: ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരിനും എൻ വാസുവിനും ഇഡി സമൻസ്; ഹാജരാകേണ്ടത് മാർച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us