ജോസഫൈന്റെ പരാമർശം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചേക്കും

സംഭവത്തില്‍ ജോസഫൈന്‍ വിശദീകരണം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ അണയ്ക്കാന്‍ ഖേദപ്രകടനത്തിനായില്ല

MC Josephine, CPM

തിരുവനന്തപുരം: ടെലിവിഷൻ ചാനല്‍ പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ നടത്തിയ വിവാദം പരാമര്‍ശം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചേക്കും. ജോസഫൈന്റെ വാക്കുകള്‍ വലിയ വിവാദത്തിലേക്കും പ്രതിഷേധങ്ങളിലേക്കും പോയ പശ്ചാത്തലത്തിലാണ് സിപിഎം യോഗം നടക്കുന്നത്.

സംഭവത്തില്‍ ജോസഫൈന്‍ വിശദീകരണം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ അണയ്ക്കാന്‍ ഖേദപ്രകടനത്തിനായില്ല. വലതുപക്ഷ സംഘടനകള്‍ക്ക് പുറമെ ഇടത് പ്രസ്ഥാനങ്ങളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിപിഎം അനുഭാവികളായ സാംസ്കാരിക പ്രവര്‍ത്തകരും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് സമരപ്രഖ്യാപനം നടത്തിയത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും, ഇനിയും വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായതോടെയാണ് ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചത്. “എന്താണ് പൊലീസില്‍ പരാതി നല്‍കാത്തതെന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നുവെന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ടു വരാത്തതിലുള്ള ആത്മരോഷമാണ് എനിക്കുണ്ടായത്. പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍, പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു,” ജോസഫൈന്‍ ഇന്നലെ വൈകിട്ട് പുറപ്പെടവിച്ച പ്രസ്താവനയിൽ പറഞ്ഞു.

Also Read: ‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm state secretariat to discuss mc josephines statement

Next Story
മുട്ടിൽ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുംKerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com