/indian-express-malayalam/media/media_files/uploads/2018/01/binoy-kodiyeri-1.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്നും തുടരും. സമീപ കാലത്ത് പാര്‍ട്ടിയെ ഏറ്റവും പ്രതിരോധത്തിലാക്കിയ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി, പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയാകും. ബിനോയ് കോടിയേരി വിഷയം പാര്‍ട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അത് വ്യക്തിപരമായ വിഷയം മാത്രമാണെന്നുമാണ് സിപിഎം നിലപാട്. ബിനോയ് കോടിയേരി വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുമെന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ആന്തൂരില്‍ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സിപിഎം പ്രാഥമിക വിലയിരുത്തല്‍. രണ്ട് വിഷയങ്ങളും ഇന്നത്തെ സംസ്ഥാന സമിതി ഗൗരവമായി ചര്‍ച്ച ചെയ്യാനാണ് സാധ്യത. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയാണ് ചര്‍ച്ചയായത്.
Read Also: നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം; ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത് വീഴ്ചയായി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സിപിഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വിലയിരുത്തി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും എന്നാല്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തു. ശബരിമല പ്രധാന വിഷയമായി. കോണ്‍ഗ്രസും ബിജെപിയും ശബരിമലയെ പ്രചാരണ ആയുധമാക്കി. എന്നാല്‍, സിപിഎം നിലപാട് ജനങ്ങളെ പൂര്‍ണമായി ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി എന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. ജനങ്ങളുടെ മനസ് അറിയുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൃത്യമായി സാധിച്ചില്ല. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകണമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
കേന്ദ്ര നേതൃത്വത്തിനെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. കേന്ദ്ര നേതൃത്വത്തിന് ഒരു ഏകീകൃത നയം ഉണ്ടായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിലപാട് സ്വീകരിച്ചു. പലയിടത്തും സഖ്യമായി മത്സരിച്ചതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ ആങ്കയുണ്ടാക്കി. വോട്ടര്‍മാര്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇത് കാരണമായെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.