/indian-express-malayalam/media/media_files/uploads/2017/02/kodiyeri-2.jpg)
കൽപ്പറ്റ: എൻഡിഎയ്ക്ക് എതിരെ തുടർച്ചയായി വിമർശനം ഉന്നയിച്ച വെള്ളാപ്പള്ളി നടേശന്റെ എൽഡിഎഫ് പ്രവേശന മോഹങ്ങൾക്ക് തിരിച്ചടി. ബിഡിജെഎസ്സിനെ മുന്നണിയിലെടുക്കാൻ സിപിഎമ്മിന് താൽപര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
"ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേർക്കാൻ സിപിഎമ്മിന് ആഗ്രഹമില്ല. അത്തരം ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. ഇടതുമുന്നണിയെ വിപുലപ്പെടുത്താനുള്ള ശ്രമം സിപിഎം നടത്തുന്നുണ്ട്. വർഗ്ഗീയതയ്ക്ക് എതിരെ സമാന ചിന്താഗതിയുള്ളവരെ ഒപ്പം ചേർക്കും", സിപിഎം സംസ്ഥാന സെക്രട്ടറി നയം വ്യക്തമാക്കി.
അടിസ്ഥാന രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കുന്ന ഒരുനിലപാടും പാർട്ടി സ്വീകരിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി സെക്രട്ടറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.