തിരുവനന്തപുരം: പൊലീസിനെതിരെ സിപിഎം സെക്രട്ടറിയേറ്റിലും വിമര്‍ശനം. പൊലീസ് സേനയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പോലും അത് തിരിച്ചടിയാകുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെങ്കിലും പൊലീസ് സേനയിലെ വീഴ്ച ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു

Read Also: മഞ്ജു വാര്യരെ രക്ഷപ്പെടുത്തണമെന്ന് ദിലീപ്

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെങ്കിലും അതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. സര്‍ക്കാരിന്റെ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഗൃഹസന്ദര്‍ശനത്തിലൂടെ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ സാധിക്കാത്തതും പൊലീസ് സേനയുടെ വീഴ്ചയും മോശമായി ബാധിക്കുന്നതായി സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിഷയങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാകും.

ഗൃഹസന്ദർശനത്തിലെ അനുഭവങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ യോഗത്തിൽ വിശദീകരിച്ചു. സർക്കാരും പാർട്ടിയും വിശ്വാസപ്രമാണങ്ങൾക്കെതിരാണെന്ന ചിന്ത സ്ത്രീകൾക്കിടയിൽ ശക്തമാണെന്ന് വിലയിരുത്തി. ഭൂരിപക്ഷ വിഭാഗ സ്ത്രീകളിൽ ബിജെപി അനുഭാവമുള്ളവർ കൂടി വരുന്നതിലെ വിപത്തും സിപിഎം സെക്രട്ടറിയേറ്റിൽ ചർച്ചയായി.

Read Also: എനിക്ക് പ്രണയമുണ്ട്; ഉപ്പും മുളകും സുന്ദരി ജൂഹി രുസ്തഗി

നേതാക്കളും പാർട്ടി അംഗങ്ങളും ജനങ്ങളോട് കൂടുതൽ ചേർന്ന് പ്രവർത്തിക്കണമെന്ന് സെക്രട്ടറിയേറ്റ് നിർദേശിച്ചു. ഓരോ വീടിനും ചുമതലക്കാരെ വയ്ക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പിലാക്കും. വീഴ്ച വരുത്തുന്ന കമ്മിറ്റികൾക്കെതിരെ കർശന നിലപാടു സ്വീകരിക്കാനും തീരുമാനിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളോടു പാർട്ടി വക്താക്കളായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കാൻ നിർദേശിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.