തിരുവനന്തപുരം: കൊലപാതകം പ്രവർത്തനശൈലിയായി സ്വീകരിച്ച രണ്ടു പാർട്ടികളാണ് സിപിഎമ്മും ആർഎസ്എസ് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ രണ്ടു പാർട്ടികളും കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വട്ടപ്പൂജ്യമാണന്ന് ഇപ്പോഴുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളോടെ തെളിഞ്ഞിരിക്കുന്നു. ഭരിക്കാൻ അറിയില്ലെങ്കിൽ മുഖ്യമന്ത്രി അധികാരം വിട്ടൊഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പിണറായി സർക്കാർ അധികാരമേറ്റ ശേഷമുളള 25-ാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കാശിന് കൊളളാത്ത ഡിജിപിയാണ് കേരളത്തിലുളളതെന്നും ചെന്നിത്തല പറഞ്ഞു.
മാഹിയിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് മണിക്കൂറുകള്‍ പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചിരുന്നു. പള്ളൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജുമാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.