scorecardresearch
Latest News

‘എന്തുകൊണ്ട് തോറ്റു?’; അവലോകന റിപ്പോര്‍ട്ട് മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച് സിപിഎം

ശബരിമല വിഷയം തിരിച്ചടിയായെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നു

‘എന്തുകൊണ്ട് തോറ്റു?’; അവലോകന റിപ്പോര്‍ട്ട് മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച് സിപിഎം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കേരളത്തില്‍ ഇത്ര വലിയ തിരിച്ചടി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി സിപിഎം. സിപിഎം അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി മുഖ്യപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം മറികടക്കാനുള്ള പരിഹാര നടപടികളുമായി മുന്നോട്ടുപോകണമെന്നാണ് അവലോകന റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദേശം.

ജനങ്ങളുടെ മനസ് അറിയുന്നതില്‍ പരാജയപ്പെട്ടത് ഗൗരവമേറിയ വിഷയമാണെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല അംഗീകാരം ലഭിച്ചിട്ട് പോലും എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചില്ല എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read Also: നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം; ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത് വീഴ്ചയായി

ശബരിമല വിഷയവും തോല്‍വിക്ക് കാരണമായെന്നാണ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. വനിതാ മതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തി. ഈ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേന്ദ്രത്തില്‍ ബിജെപി തന്നെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന ഭയം യുഡിഎഫിന് അനുകൂലമായി. ഇടുപക്ഷ മുദ്രാവാക്യങ്ങള്‍ക്ക് വിശ്വാസ്യത നേടാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിനെ പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കണമെന്ന പ്രചാരണം തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു. ശബരിമല വിധി വന്നതിനു പിന്നാലെ ആദ്യ നിലപാട് തിരുത്തുകയാണ് ബിജെപിയും കോണ്‍ഗ്രസും ചെയ്തത്. എന്നാല്‍, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. ഇതും തിരിച്ചടിയായി.

Read Also: ‘ജേക്കബ് തോമസ് ബിജെപിയിൽ ചേരുമോ?’; അഭിമുഖം

ശബരിമല പ്രചാരണത്തിലൂടെ ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഒരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും സാധിച്ചു. സിപിഎമ്മില്‍ നിന്ന് അകറ്റപ്പെട്ടവര്‍ വിവിധ മണ്ഡലങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യുകയായിരുന്നു. പലയിടത്തും സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ ബിജെപി യുഡിഎഫിന് വോട്ട് ചെയ്തു എന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാഷ്ട്രീയ അക്രമങ്ങളില്‍ സിപിഎം മാത്രമാണ് പ്രതിസ്ഥാനത്ത് എന്ന് വരുത്തി തീര്‍ക്കാനുള്ള തരത്തില്‍ പ്രചാരണങ്ങള്‍ നടത്തി. യുഡിഎഫും ബിജെപിയും നടത്തിയ ഇത്തരത്തിലുള്ള പ്രചാരണങ്ങളും തിരിച്ചടിയായി. പാര്‍ട്ടിയെ കരിതേച്ചു കാണിക്കാന്‍ ചില മാധ്യമങ്ങളടക്കം ശ്രമം നടത്തി. ഈ സാഹചര്യത്തില്‍ തെറ്റുകളും കുറവുകളും തിരുത്തുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ഒന്നാമതാണ് കേരളം; യുപി ഏറ്റവും മോശം; റിപ്പോര്‍ട്ട് പുറത്തുവിട്ട് നീതി ആയോഗ്

മാത്രമല്ല, യുഡിഎഫിന് വോട്ട് മറിച്ചിട്ടും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് സംഘടനാ പ്രവര്‍ത്തനം ആവശ്യമാണ്. പരമ്പരാഗത മണ്ഡലങ്ങളില്‍ പോലും സിപിഎമ്മിന് വോട്ട് ചോര്‍ന്നത് പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpm report on lok sabha election defeat deshabhimani report